ദുരിതാശ്വാസം; അവധിദിനങ്ങൾ പ്രവൃത്തി ദിനങ്ങളാക്കി ആരോഗ്യവകുപ്പ് ജീവനക്കാർ

Published : Aug 27, 2018, 12:25 AM ISTUpdated : Sep 10, 2018, 02:54 AM IST
ദുരിതാശ്വാസം; അവധിദിനങ്ങൾ പ്രവൃത്തി ദിനങ്ങളാക്കി ആരോഗ്യവകുപ്പ് ജീവനക്കാർ

Synopsis

വകുപ്പ് മന്ത്രിയുടെ നിർദേശം ഇരുകൈയ്യുംനീട്ടി സ്വീകരിച്ച ജീവനക്കാർ  ബക്രീദ്, ഓണം, ശ്രീനാരായണ ഗുരുജയന്തി, അയ്യങ്കാളി ജയന്തി തുടങ്ങിയ എല്ലാ അവധിദിനങ്ങളും മാറ്റിവെച്ചാണ് സേവനമനുഷ്ഠിക്കുന്നത്. ആരോഗ്യ വകുപ്പിലെ ആയിരക്കണക്കിന് ജീവനക്കാരാണ് വിശ്രമമില്ലാതെ ക്യാമ്പുകളില്‍ സേവനമനുഷ്ഠിക്കുന്നത്

തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ ലക്ഷങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയവെ അവർക്ക് താങ്ങായി അവധിദിനങ്ങൾ പ്രവർത്തി ദിനങ്ങളാക്കി ആരോഗ്യവകുപ്പ് ജീവനക്കാർ. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമിലും ദുരിതാശ്വാസ ക്യാമ്പുകളിലും ജീവനക്കാർ അവധി ദിനങ്ങൾ എല്ലാം പ്രവർത്തി ദിനങ്ങളാക്കി ദുരിതബാധിതർക്കൊപ്പം താങ്ങായി നിൽക്കുകയാണ്.

വകുപ്പ് മന്ത്രിയുടെ നിർദേശം ഇരുകൈയ്യുംനീട്ടി സ്വീകരിച്ച ജീവനക്കാർ  ബക്രീദ്, ഓണം, ശ്രീനാരായണ ഗുരുജയന്തി, അയ്യങ്കാളി ജയന്തി തുടങ്ങിയ എല്ലാ അവധിദിനങ്ങളും മാറ്റിവെച്ചാണ് സേവനമനുഷ്ഠിക്കുന്നത്. ആരോഗ്യ വകുപ്പിലെ ആയിരക്കണക്കിന് ജീവനക്കാരാണ് വിശ്രമമില്ലാതെ ക്യാമ്പുകളില്‍ സേവനമനുഷ്ഠിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് മന്ത്രിയുടെ ഓഫീസ് ജീവനക്കാരും അവധിയില്ലാതെ പ്രവര്‍ത്തിക്കുന്നത്.

കണ്ട്രോൾ റൂമിലെ പ്രവർത്തങ്ങൾ മന്ത്രി കെ.കെ ശൈലജ ടീച്ചർ അടിക്കടി നേരിട്ടെത്തി വിലയിരുത്തുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ സംസ്ഥാനത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായാണ് കണ്ട്രോൾ റൂം ആരംഭിച്ചിരിക്കുന്നത്. 1800 425 1077 എന്നതാണ് കണ്‍ട്രോള്‍ റൂം ടോൾ ഫ്രീ നമ്പര്‍.

ആരോഗ്യ സംബന്ധമായ പരാതികൾക്കും, അന്വേഷങ്ങൾക്കും, വിദഗ്ധ ഉപദേശത്തിനും ജനങ്ങൾക്ക് ഈ കണ്ട്രോൾ റൂമുമായി ബന്ധപ്പെടാവുന്നതാണ്. പ്രളയത്തിൽ നിന്ന് കരകയറി വീടുകളിൽ തിരികെയെത്തുന്നവർക്ക് കിണറിലെ വെള്ളം ക്ളോറിനേഷൻ നടത്തുന്ന രീതി ഉൾപ്പടെ വിദഗ്ധ ഉപദേശങ്ങളും സഹായങ്ങളും ഈ കണ്ട്രോൾ റൂം വഴി ലഭ്യമാകും.

ഇതിലൂടെ പ്രളയ ദുരന്തത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് നടത്തുന്ന ശക്തമായ ഇടപെടലുകള്‍ ഫലപ്രദമാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വിവിധ ക്യാമ്പുകളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ജീവനക്കാരുടെ കുറവ്, മരുന്നുകളുടെ കുറവ്, പകര്‍ച്ച വ്യാധികളുടെ സൂചന എന്നിവ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിക്കാവുന്നതാണ്.

ഇതനുസരിച്ച് നടപടികളെടുക്കാന്‍ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുന്നു. ദിവസവും നിരവധി കോളുകളാണ് വിവിധ സേവനങ്ങള്‍ക്കായി വിളിക്കുന്നത്. ഉടനടി അതിന് വേണ്ട നടപടി കൈകൊള്ളാനും അധികൃതർക്ക് കഴിയുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇത് ചെയ്യാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ വരില്ലല്ലോ? നാട്ടുകാർ ഇടപെട്ടു; മുക്കത്ത് കേബിൾ മുറിച്ച് കടത്താനുള്ള ശ്രമം പാളി
വിമതന്‍റെ മുന്നിൽ മുട്ടുമടക്കി പാർട്ടി, ബെസ്റ്റ് ടൈം! ഇനി പഞ്ചായത്ത് ഭരിക്കും ജിതിൻ പല്ലാട്ട്; തിരുവമ്പാടിയിൽ കോൺഗ്രസിന് വലിയ ആശ്വാസം