കേരളസാഹിത്യോത്സവ് സെപ്തംബർ 25 മുതൽ ഒക്ടോബർ 2 വരെ

Web Desk   | Asianet News
Published : Sep 24, 2021, 09:37 PM IST
കേരളസാഹിത്യോത്സവ് സെപ്തംബർ 25 മുതൽ ഒക്ടോബർ 2 വരെ

Synopsis

രണ്ടര ലക്ഷം കുടുംബങ്ങളിൽ നടന്ന ഫാമിലി സാഹിത്യോത്സവുകൾ, 21000 ബ്ലോക്ക്, 6700 യൂണിറ്റ്, 600 സെക്ടർ,121 ഡിവിഷൻ ,17 ജില്ലകൾ എന്നീ സാഹിത്യോത്സവുകളുടെ സമാപനമാണ് കേരള സാഹിത്യോത്സവ്.

കോഴിക്കോട്: എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ ഇരുപത്തി എട്ടാമത് എഡിഷന് സെപ്തംബർ 25 ന് വൈകീട്ട് 3 മണിക്ക് തുടക്കമാകും. രണ്ടര ലക്ഷം കുടുംബങ്ങളിൽ നടന്ന ഫാമിലി സാഹിത്യോത്സവുകൾ, 21000 ബ്ലോക്ക്, 6700 യൂണിറ്റ്, 600 സെക്ടർ,121 ഡിവിഷൻ ,17 ജില്ലകൾ എന്നീ സാഹിത്യോത്സവുകളുടെ സമാപനമാണ് കേരള സാഹിത്യോത്സവ്. സാഹിത്യോത്സവിന്റെ ഉദ്ഘാടന സംഗമം എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാമിദലി സഖാഫി പാലാഴിയുടെ അധ്യക്ഷതയിൽ തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്യും. 

പ്രമുഖ മാധ്യമ പ്രവർത്തകൻ ജോണി ലൂക്കോസ് മുഖ്യാഥിതിയായിരിക്കും. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ ജ അഫർ, മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂർ അബ്ദുർ റഹ് മാൻ ഫൈസി, സി.പി സൈതലവി മാസ്റ്റർ, രിസാല മാനേജിംഗ് എഡിറ്റർ എസ് ശറഫുദ്ദീൻ, എസ് വൈ എസ് സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് പറവൂർ, ബശീർ പറവന്നൂർ, എസ് എസ് എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ അബ്ദുല്‍ റശീദ് എന്നിവർ സംസാരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന വിവിധ പരിപാടികൾ നടക്കും. 

കഥ, കാലം, കാഴ്ചപ്പാടുകൾ എന്ന വിഷയത്തിൽ സന്തോഷ് എച്ചിക്കാനം, മുഹമ്മദലി കിനാലൂർ എന്നിവർ നടത്തുന്ന സംഭാഷണം. ഇസ് ലാമോഫോബിയ ഇൻഡസ്ട്രി എന്ന പുസ്തകത്തെ ആസ്പദിച്ച് അജയ് പി. മങ്ങാട്, രാജീവ് ശങ്കരൻ, ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല എന്നിവർ നടത്തുന്ന ചർച്ച, ബിബിൻ ആന്റെണി നയിക്കുന്ന കഥ പറയുന്ന ചിത്രങ്ങൾ എന്ന വിഷയത്തിലുള്ള ചിത്രസഞ്ചാരം, വായനക്കാർ ഒത്തുചേർന്ന് സംവദിക്കുന്ന വായിക്കുന്നവർ പറയുന്നു, വെളിച്ചം കാണാത്ത വാർത്തകൾ എന്ന വിഷയത്തിൽ ബി.ആർ.പി.ഭാസ്കർ, എൻ.പി. ചെക്കുട്ടി എന്നിവർ നടത്തുന്ന സംസാരം. ദേശം, ദേശാടനം വിഷയത്തിൽ കൽപ്പറ്റ നാരായണൻ, കെ ബി ബഷീർ എന്നിവർ നടത്തുന്ന സംഭാഷണം, മാലപ്പാട്ടുകളെ പഠനവിധേയമാക്കുന്ന ചരിത്ര മാല, വിദ്യാർത്ഥികളുടെ ടേബിൾ ടോക്ക് എന്നീ പരിപാടികൾ നടക്കും. ഒക്ടോബർ ഒന്ന്, രണ്ട് തിയ്യതികളിൽ വിദ്യാർത്ഥികളുടെ കലാപരിപാടികൾ നടക്കും.

1649 മത്സരാർത്ഥികൾ 8 വിഭാഗങ്ങളിലായി 97 ഇനങ്ങളിൽ 18 സ്റ്റുഡിയോയിൽ നിന്നായി മത്സരിക്കും. ഒക്ടോബർ രണ്ടിന് വൈകീട്ട് നാലിന് സമാപന സംഗമം നടക്കും. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ.വൈനിസാമുദ്ദീൻ ഫാളിലിയുടെ അധ്യക്ഷതയിൽ ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പേരോട് അബ്ദുർ റഹ് മാൻ സഖാഫി, കെ പി അബൂബക്കർ മുസ്‌ലിയാർ പട്ടുവം, മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പ്രൊഫ: യു സി അബ്ദുൽ മജീദ്, ആർ പി ഹുസൈൻ ഇരിക്കൂർ, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി എൻ ജാബിർ, പി.വി. ശുഐബ് എന്നിവർ സംസാരിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരത്ത് അട്ടിമറി മണക്കുന്നുവോ, എൻഡിഎ മുന്നേറുന്നു
ആശുപത്രിയിൽ മദ്യലഹരിയിൽ ഡോക്‌ടറുടെ അഭ്യാസം, രോഗികൾ ഇടപെട്ടു, പൊലീസ് എത്തി അറസ്റ്റ് ചെയ്തു