കാറിലും ബൈക്കിലുമെത്തി ലഹരി വിൽപന, മലപ്പുറത്ത് മൂന്നുപേർ പിടിയിൽ; കണ്ടെടുത്തത് 5.820 ഗ്രാം സിന്തറ്റിക് ലഹരി

Published : Aug 10, 2024, 07:18 PM IST
കാറിലും ബൈക്കിലുമെത്തി ലഹരി വിൽപന, മലപ്പുറത്ത് മൂന്നുപേർ പിടിയിൽ; കണ്ടെടുത്തത് 5.820 ഗ്രാം സിന്തറ്റിക് ലഹരി

Synopsis

രാത്രിസമയത്ത് ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരിമരുന്ന് വിൽപനയും ഉപയോഗവും നടക്കുന്നതായി ജില്ല പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു

മലപ്പുറം: കാറിലും ബൈക്കിലുമെത്തി ലഹരി വിൽപന നടത്തുന്ന സംഘത്തിലെ മൂന്നുപേർ കൊളത്തൂർ പൊലീസിന്റെ പിടിയിലായി. പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങൽ ഷെബിൻ വർഗീസ് (26), ചള്ളപ്പുറത്ത് മുഹമ്മദ് റിൻഷാദ് (25), മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പുത്തൻവീട്ടിൽ അബ്ദുൽ വദൂദ് (26) എന്നിവരാണ് 5.820 ഗ്രാം സിന്തറ്റിക് ലഹരി മരുന്നുമായി പിടിയിലായത്.

രാത്രിസമയത്ത് ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സിന്തറ്റിക് ലഹരിമരുന്ന് വിൽപനയും ഉപയോഗവും നടക്കുന്നതായി ജില്ല പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. സംഘത്തിലെ മുഖ്യകണ്ണികളെ കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഡി വൈ എസ് പി സാജു കെ എബ്രഹാം, കൊളത്തൂർ ഇൻസ്‌പെക്ടർ സംഗീത് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി 11 ഓടെ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊളത്തൂർ എസ് ഐ രാജേഷ്, സി പി ഒമാരായ അഭിജിത്, നിധിൻ, സഫർ അലിഖാൻ എന്നിവരും ജില്ല ആന്റി നർക്കോട്ടിക് സ്‌ക്വാഡുമാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

കോറ്റാർക്കാവ് ക്ഷേത്രത്തിന് സമീപത്തെ തൊഴിലാളികളുടെ ക്യാമ്പിൽ കണ്ടെത്തിയത് 30 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം