എസ്എസ്എൽസി: കോഴിക്കോട് ജില്ലയിൽ 98.3% വിജയം

By Web TeamFirst Published Jun 30, 2020, 8:08 PM IST
Highlights

ജില്ലയിലെ സർക്കാർ സ്കൂളുകളിലെ വിജയം 97.55 ശതമാനമാണ്. 5047 വിദ്യാർത്ഥികൾ ജില്ലയിൽ എല്ലാ വിഷയത്തിലും ഏ പ്ലസ് നേടി. 

കോഴിക്കോട്: എസ്എസ്എൽസി പരീക്ഷയ്ക്ക് ഇത്തവണ കോഴിക്കോട് ജില്ലയിൽ മികച്ച വിജയം. 98.3% പേരാണ് ഈ പ്രാവിശ്യം കോഴിക്കോട് വിജയിച്ചത്. പരീക്ഷ എഴുതിയ 44435 പേരിൽ 43678 പേർ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയതായി കോഴിക്കോട് ഡി.ഡി. മിനി അറിയിച്ചു. 

ജില്ലയിലെ സർക്കാർ സ്കൂളുകളിലെ വിജയം 97.55 ശതമാനമാണ്. 5047 വിദ്യാർത്ഥികൾ ജില്ലയിൽ എല്ലാ വിഷയത്തിലും ഏ പ്ലസ് നേടി. ജില്ലയിൽ 73 സ്കൂളുകൾ നൂറുമേനി വിജയം സ്വന്തമാക്കി. താമരശേരി വിദ്യാഭ്യാസ ജില്ലയിൽ ഗവ. സ്കൂളുകൾ 97.55 ശതമാനവും എയ്ഡഡ് സ്കൂളുകൾ 98.57 ശതമാനവും അൺ എയ്ഡഡ് സ്കൂളുകൾ 100 ശതമാനവും വിജയം നേടി. താമരശേരിയിൽ രണ്ട് ഗവ.സ്കൂളുകളും 11 എയ്ഡഡ് സ്കൂളുകളും 9 അൺ എയ്ഡഡ് സ്കൂളുകളും നൂറു ശതമാനം വിജയം കരസ്ഥമാക്കി.

കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ സർക്കാർ സ്കൂളുകൾ 96.71 ശതമാനവും എയ്ഡഡ് സ്കൂളുകൾ 97.79 ശതമാനവും അൺ എയ്ഡഡ് സ്കൂളുകൾ 96.62 ശതമാനവും വിജയം നേടി. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ 10 സർക്കാർ സ്കൂളുകളും ഏഴ് എയ്ഡഡ് സ്കൂളുകളും 12 അൺ എയ്ഡഡ് സ്കൂളുകളും നൂറ് ശതമാനം ജയം നേടി.

വടകര വിദ്യാഭ്യാസ ജില്ലയിൽ ഗവ.സ്കൂളുകൾ 99.13 ശതമാനവും എയ്ഡഡ് സ്കൂളുകൾ 98.9 ശതമാനവും അൺ എയ്ഡഡ് സ്കൂളുകൾ നൂറുശതമാനവും വിജയം നേടി. വടകരയിൽ 10 സർക്കാർ സ്കൂളുകളും എട്ട് എയ്ഡഡ് സ്കൂളുകളും നാല് അൺ എയ്ഡഡ് സ്കൂളുകളും നൂറു ശതമാനം വിദ്യാർത്ഥികളെയും വിജയിപ്പിച്ചു.

Read more: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു: 98.82 % വിജയം

click me!