ഇനി ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്റെ ഷര്‍ട്ടുകളും; വിവിധ ശ്രേണികള്‍ കുറഞ്ഞ വിലകളില്‍

Published : Aug 10, 2023, 08:06 PM IST
ഇനി ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്റെ ഷര്‍ട്ടുകളും; വിവിധ ശ്രേണികള്‍ കുറഞ്ഞ വിലകളില്‍

Synopsis

ഉന്നത ഗുണനിലവാരത്തില്‍ വിവിധ ശ്രേണികളിലായി തയ്യാര്‍ ചെയ്യുന്ന ഷര്‍ട്ടുകള്‍ 600 രൂപ മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്ന് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍.

തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ടെക്സ്റ്റയില്‍ കോര്‍പ്പറേഷന്‍ പുതുതായി നിര്‍മ്മിച്ച കോട്ടണ്‍, ബ്ലെന്‍ഡഡ് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ വ്യവസായ മന്ത്രി പി രാജീവ് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കി വിപണിയില്‍ അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങിലാണ് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍ അവതരിപ്പിച്ചത്. 

കണ്ണൂരിലെ പിണറായിയില്‍ പ്രവര്‍ത്തിക്കുന്ന ഹൈ ടെക്ക് വീവിങ് മില്‍സ്, ആലപ്പുഴ കോമളപുരത്ത് പ്രവര്‍ത്തിക്കുന്ന കോമളപുരം സ്പിന്നിങ് ആന്‍ഡ് വീവിംഗ് മില്‍സ് എന്നിവിടങ്ങളില്‍ നിര്‍മിച്ചതാണ് റെഡിമെയ്ഡ് ഷര്‍ട്ടുകള്‍. സര്‍ക്കാരിന്റെ ഗ്രീന്‍ ഫീല്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച ഈ സ്ഥാപനങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഷര്‍ട്ടുകള്‍ 'ഗ്രീന്‍ ഫീല്‍ഡ്സ്' എന്ന ബ്രാന്‍ഡ് നെയിമിലാണ് വിപണിയിലെത്തുന്നത്. 

നൂല്‍ ഉത്പാദനത്തില്‍ മാത്രം കേന്ദ്രീകൃതമായിരുന്ന ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ വൈവിധ്യവല്‍ക്കരണത്തിലൂടെ മാസ്‌കുകളും ബെഡ്ഷീറ്റുകളും യൂണിഫോം തുണിത്തരങ്ങളും വിപണിയില്‍ എത്തിച്ചതിന് പുറമേ 'ഗ്രീന്‍ ഫീല്‍ഡ്സ്' എന്ന ബ്രാന്‍ഡ് ഷര്‍ട്ടുകളും ഇപ്പോള്‍ വിപണിയില്‍ എത്തിക്കുന്നതായി വ്യവസായ മന്ത്രി പറഞ്ഞു.  സംസ്ഥാനത്തെ പൊതുമേഖലാ സഹകരണ സ്പിന്നിങ് മില്ലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി 10.50 കോടി രൂപയുടെ അടിയന്തിര സഹായം നല്‍കിയതായും മാസ്റ്റര്‍ പ്ലാന്‍ വഴി ടെക്സ്റ്റൈല്‍  മേഖലയെ ഘട്ടം ഘട്ടമായി നവീകരിക്കുമെന്നും മന്ത്രി രാജീവ് പറഞ്ഞു. ഉന്നത ഗുണനിലവാരത്തില്‍ വിവിധ ശ്രേണികളിലായി തയ്യാര്‍ ചെയ്യുന്ന ഷര്‍ട്ടുകള്‍ 600 രൂപ മുതല്‍ വിപണിയില്‍ ലഭ്യമാകുമെന്ന് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സി. ആര്‍. വത്സന്‍ പറഞ്ഞു. 

  'കേരളം മുഴുവന്‍ ലഹരി വ്യാപിക്കുന്നുവെന്ന പ്രതിപക്ഷ പ്രചാരണം വസ്തുതാവിരുദ്ധം', കണക്ക് നിരത്തി എംബി രാജേഷ് 
 

PREV
Read more Articles on
click me!

Recommended Stories

ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി
ജോലിക്കിടെ ചായ കുടിച്ച് കൈ കഴുകാൻ തിരിഞ്ഞു, നടുവണ്ണൂരിൽ പിന്നിലൂടെയെത്തി ആക്രമിച്ച് കുറുനരി; തല്ലിക്കൊന്ന് നാട്ടുകാർ