കേരളാ സർവകലാശാലയിലെ പ്രതിഷേധം: യുദ്ധക്കളമായി ക്യാമ്പസ്, പുറത്ത് ഡിവൈഎഫ്ഐയും അകത്ത് എഐഎസ്എഫും പ്രതിഷേധം നടത്തുന്നു

Published : Jul 10, 2025, 12:08 PM ISTUpdated : Jul 10, 2025, 01:06 PM IST
Kerala University

Synopsis

വിസിക്കെതിരായ ഇടതു സംഘടനകളുടെ പ്രതിഷേധത്തിൽ യുദ്ധക്കളമായി കേന്ദ്ര സർവ്വകലാശാല. പുറത്ത് ഡിവൈഎഫ്ഐയും അകത്ത് എഐഎസ്എഫും പ്രതിഷേധം നടത്തുന്നു.

തിരുവനന്തപുരം: വിസിക്കെതിരായ ഇടതു സംഘടനകളുടെ പ്രതിഷേധത്തിൽ യുദ്ധക്കളമായി കേന്ദ്ര സർവ്വകലാശാല. പുറത്ത് ഡിവൈഎഫ്ഐയും എഐവൈഎഫും അകത്ത് എഐഎസ്എഫും പ്രതിഷേധം നടത്തുന്നു. പ്രതിഷേധത്തിൽ പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. പൊലീസുമായി ഉന്തും തള്ളും നടന്നു. എഎൈഎസ്എഫ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എഐവൈഎഫ് മാർച്ച് പൊലീസ് തടഞ്ഞിരുന്നു. എ ഐ വൈഎഫ് പ്രവർത്തകർക്ക് നേരെയും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. 

വി ഡി സതീശനെതിരെയും ഡിവൈഎഫ്ഐയുടെ പ്രതികരണം. വിദ്യാർത്ഥി പ്രതിഷേധത്തെ ഗുണ്ടായിസം എന്ന് വിളിക്കുന്നു. ആർഎസ്എസ് ഏജന്റായി വി ഡി സതീശൻ പ്രവർത്തിക്കുന്നു. സതീശനും ഗവർണറും എല്ലാം ചേർന്ന് കുറുമ ഉണ്ടാക്കിയാലും സമരവുമായി തെരുവിൽ ഉണ്ടാകുമെന്നും ഡിവൈഎഫ്ഐ. സർവ്കലാശാല സ്റ്റാറ്റ്യൂട്ട് മറികടന്നാണ് വിസി തീരുമാനമെടുക്കുന്നത്. രജിസ്ട്രാറേ സസ്പെൻഡ് ചെയ്യാൻ വി സി യ്ക്ക് അധികാരമില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. 

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ