
തിരുവനന്തപുരം: ഹിറ്റായ പ്രിയദർശിന് പദ്ധതിക്ക് ശേഷം വീണ്ടും സ്ത്രീ സൗഹൃദ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ആർത്തവ സമയത്ത് സ്ത്രീകളുടെയും പെൺകുട്ടികളുടെയും യാത്രകൾ സുഗമമാക്കുന്ന വനിതാ-ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന 'വിമൻ ഓൺ ദി മൂവ് ആൻഡ് മെൻസ്ട്രൽ നീഡ്’ പദ്ധതിക്ക് ഇന്ന് തുടക്കം. കെ.എസ്.ആർ.ടി.സി ടെർമിനലുകൾ മറ്റ് പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനേറ്ററുകളും സ്ഥാപിക്കുന്ന പദ്ധതിയാണിത്. വൈകിട്ട് 5ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി സി.പി ജോൺ അദ്ധ്യക്ഷത വഹിക്കും. മേയർ വി.വി രാജേഷ് പങ്കെടുക്കും.
യാത്രാവേളയിൽ സ്ത്രീകൾക്ക് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുകയും ഉപയോഗശേഷം പരിസ്ഥിതി സൗഹൃദമായി സംസ്കരിക്കുന്നതിന് ഇൻസിനറേറ്റർ സൗകര്യം ഒരുക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഒരു പാക്കറ്റിൽ മൂന്ന് സാനിറ്ററി നാപ്കിനുകൾ ഉണ്ടായിരിക്കും. 10 രൂപയാണ് വില. എച്ച്.എൽ.എല്ലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 14 ബസ് ടെര്‍മിനലുകളിലാണ് വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുക. ഇതിനുശേഷം കൂടുതല്‍ ഡിപ്പോകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായാണ് തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam