ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ചെറുമോത്ത് സ്വദേശിയായ സമീർ ഷേവ് ചെയ്യുന്നതിനായി കല്ലാച്ചിയിലെ ബാർബർ ഷോപ്പിലെത്തിയത്. കാത്തിരിക്കാൻ പറഞ്ഞിനാൽ മുക്കാൽ മണിക്കൂറോളം സമീർ ബാർബർ ഷോപ്പിൽ തുടർന്നു.

കോഴിക്കോട്: നാദാപുരം കല്ലാച്ചിയിൽ ബാർബർഷോപ്പിൽ എത്തിയ യുവാവിനെ തൊഴിലാളികൾ ക്രൂരമായി മർദിച്ചു. ഏറെ നേരം കാത്തിരുന്നിട്ടും മടങ്ങിപോകാൻ തൊഴിലാളികൾ ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനാണ് മർദനം. ചെറുമോത്ത് സ്വദേശി സമീറിനാണ് മർദനമേറ്റത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ചെറുമോത്ത് സ്വദേശിയായ സമീർ ഷേവ് ചെയ്യുന്നതിനായി കല്ലാച്ചിയിലെ ബാർബർ ഷോപ്പിലെത്തിയത്. കാത്തിരിക്കാൻ പറഞ്ഞിനാൽ മുക്കാൽ മണിക്കൂറോളം സമീർ ബാർബർ ഷോപ്പിൽ തുടർന്നു. പിന്നാലെയാണ് ജീവനക്കാർ കട അടയ്ക്കാൻ പോവുകയാണെന്ന് സമീറിനോട് പറഞ്ഞത്. ഇക്കാര്യം ചോദ്യം ചെയ്തതിന് പിന്നാലെ വാക്കേറ്റമുണ്ടാവുകയായിരുന്നു. പ്രകോപിതരായ തൊഴിലാളികൾ നടുറോഡിൽ വച്ച് യുവാവിനെ ക്രൂരമായി മർദിച്ചു. നാട്ടുകാർ ഇടപെട്ടതോടെയാണ് തൊഴിലാളികൾ മർദനത്തിൽ നിന്ന് പിന്മാറിയത്. സംഭവത്തിൽ യുപി സ്വദേശികളായ പക്രു, സമീർ എന്നിവർക്കെതിരെ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കോഴിക്കോട് കല്ലാച്ചിയിൽ ബാർബർ ഷോപ്പിൽ എത്തിയ യുവാവിനെ മർദിച്ച് തൊഴിലാളികൾ | Kozhikode