
കോഴിക്കോട്: നിര്‍മിത ബുദ്ധിയുടെ അനന്ത സാധ്യതകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ സജ്ജമായി ഒരു സര്‍ക്കാര്‍ യുപി സ്‌കൂള്‍. കോഴിക്കോട് തോട്ടുമുക്കം ഗവ. യുപി സ്‌കൂളാണ് സംസ്ഥാനത്തെ ആദ്യ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) സംവിധാനത്തോടുകൂടിയുള്ള സര്‍ക്കാര്‍ സ്‌കൂള്‍ എന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുന്നത്. ടെക്ക് ടാലന്റ് ഹബ് എന്നാണ് സ്മാര്‍ട്ട് ക്ലാസ് റൂമിന് പേര് നൽകിയിരിക്കുന്നത്. സ്‌കൂളിലെ അധ്യാപക- രക്ഷാകര്‍തൃ സമിതിയുടെ കീഴിലാണ് പദ്ധതി നടപ്പിലാക്കിയത്.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളില്‍ നിര്‍മിത ബുദ്ധി ചെലുത്താന്‍ പോകുന്ന സ്വാധീനം തിരിച്ചറിഞ്ഞുകൊണ്ടാണ് കുട്ടികളെയും ഇതുസംബന്ധിച്ച് അവബോധമുള്ളവരാക്കി മാറ്റാന്‍ തീരുമാനിച്ചതെന്ന് പിടിഎ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
എഐ പഠന പ്രവര്‍ത്തനങ്ങൾ ഉള്‍കൊള്ളുന്ന പാഠ്യപദ്ധതി, ആവശ്യമായ ഇന്റര്‍നെറ്റ് സൗകര്യം, ലാപ്‌ടോപ്പുകള്‍, എഐ സോഫ്ട്‌വെയറുകള്‍ തുടങ്ങിയ എല്ലാ ഒരുക്കങ്ങളും സ്‌കൂളില്‍ ഇതിനുവേണ്ടി സജ്ജീകരിച്ചതായി പ്രധാനാധ്യാപിക ഷെറീന സൂചിപ്പിച്ചു. സ്‌കൂളിലെ നിലവിലുള്ള ഭൗതിക സാഹചര്യങ്ങള്‍ കൂടാതെ ഒന്നര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് എഐ സ്മാര്‍ട്ട് ക്ലാസ് റൂം ഒരുക്കിയത്. മുക്കം ഉപജില്ല ഐടി ക്ലബ് കണ്‍വീനര്‍ ഹാഷിദ് കെസിയുടെ നേതൃത്വത്തിലാണ് ക്ലാസ് റൂം നിര്‍മാണം പൂർത്തിയാക്കിയിരിക്കുന്നത്.
ട്രെയിനിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; സിഐയ്ക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം