ട്രെയിനിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; സിഐയ്ക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്

Published : Dec 05, 2024, 04:37 PM IST
ട്രെയിനിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറി; സിഐയ്ക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്

Synopsis

ട്രെയിൻ എറണാകുളത്തെത്തിയപ്പോൾ പരാതിക്കാരിയായ യുവതി തന്നെയാണ് ഇക്കാര്യം റെയിൽവേ പൊലീസിനെ അറിയിച്ചത്.

കൊച്ചി: ട്രെയിനിൽവെച്ച് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു. പാലക്കാട് അഗളി സിഐ അബ്ദുൾ ഹക്കീമിനെതിരെയാണ് നടപടി. സഹയാത്രക്കാരിയായ യുവതിയെ കടന്നുപിടിച്ചെന്നാണ് പരാതി. കൊല്ലത്തുനിന്ന് പാലരുവി എക്സ്പ്രസിൽ യാത്ര ചെയ്യുമ്പോഴാണ് സംഭവം. ട്രെയിൻ എറണാകുളത്തെത്തിയപ്പോൾ പരാതിക്കാരിയായ യുവതി തന്നെയാണ് ഇക്കാര്യം റെയിൽവേ പൊലീസിനെ അറിയിച്ചത്. പ്രതിയുടെ ചിത്രവും അന്നുതന്നെ ഫോണിൽ എടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സിഐയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. 

ജിമ്മിൽ പോകാതെ ഹിമാൻഷി ഖുറാന കുറച്ചത് 11 കിലോ ; വെയ്റ്റ് ലോസ് സീക്രട്ട് ഇതാണ്

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ