വിവാഹസദ്യക്ക് സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളിലും കിണറ്റിലും മണ്ണെണ്ണ; കല്യാണവീട്ടില്‍ സാമൂഹിക വിരുദ്ധരുടെ 'അഴിഞ്ഞാട്ടം'

Published : Nov 03, 2019, 09:40 AM ISTUpdated : Nov 03, 2019, 09:42 AM IST
വിവാഹസദ്യക്ക് സൂക്ഷിച്ച ഭക്ഷ്യവസ്തുക്കളിലും കിണറ്റിലും മണ്ണെണ്ണ; കല്യാണവീട്ടില്‍  സാമൂഹിക വിരുദ്ധരുടെ 'അഴിഞ്ഞാട്ടം'

Synopsis

കല്യാണസദ്യ ഒരുക്കാന്‍ സൂക്ഷിച്ച ഭക്ഷണ സാധനങ്ങളിലും കിണറ്റിലും മണ്ണെണ്ണ ഒഴിച്ച് സാമൂഹിക വിരുദ്ധരുടെ അക്രമം. കണ്ണൂര്‍ പേരാവൂരിലാണ് സംഭവം. 

പേരാവൂര്‍ (കണ്ണൂര്‍): നിര്‍ധന യുവതിയുടെ വിവാഹത്തിന് സദ്യയൊരുക്കാന്‍ സൂക്ഷിച്ച ഭക്ഷണസാധനങ്ങളിലും കിണറ്റിലും മണ്ണെണ്ണ ഒഴിച്ച് സാമൂഹിക വിരുദ്ധരുടെ ക്രൂരത. കണ്ണൂര്‍ പേരാവൂരിലെ മേല്‍ മുരിങ്ങോടി ആനക്കുഴിയിലെ നാലു സെന്‍റ് കോളനിയിലെ കിഴക്കേടത്ത് സീമയുടെ മകളുടെ വിവാഹം ഇന്നാണ് നിശ്ചയിച്ചിരുന്നത്. വിവാഹത്തിന് സദ്യ തയ്യാറാക്കാന്‍ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കള്‍ വെള്ളിയാഴ്ച രാത്രി നശിപ്പിക്കുകയായിരുന്നു. 

ആനക്കുഴി സാംസ്കാരിക കേന്ദ്രത്തിലൊരുക്കിയ കല്യാണ മണ്ഡപത്തിലും അലങ്കാരങ്ങളിലും കരിഓയില്‍ ഒഴിച്ച് നശിപ്പിക്കുകയും ചെയ്തു. പാചകം ചെയ്യാന്‍ ആവശ്യമായ സാധനങ്ങള്‍ സൂക്ഷിച്ച ചാക്കുകള്‍ തുളച്ച ശേഷമാണ് മണ്ണെണ്ണ ഒഴിച്ചത്. മണ്ഡപത്തിലേക്ക് വെള്ളം എടുത്തിരുന്ന സമീപത്തെ നിരപ്പേല്‍ തങ്കച്ചന്‍റെ കിണറ്റിലും മണ്ണെണ്ണയൊഴിച്ചു. വിവാഹ ഒരുക്കങ്ങള്‍ക്കായി നാട്ടുകാര്‍ ഇവിടെ ഒത്തുചേര്‍ന്നിരുന്നു. അവര്‍ പോയ ശേഷമാണ് അക്രമം നടന്നത്. പിന്നീട് നാട്ടുകാര്‍ തന്നെ ഇടപെട്ട് ഒരുക്കങ്ങള്‍ വീണ്ടും പൂര്‍ത്തിയാക്കി. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഒളിവിൽ പോയപ്പോൾ പോലും ഞങ്ങളെ സേഫാക്കിയവൻ, പക്ഷേ ഇപ്പോൾ കഴിയില്ല'; തന്റെ പ്രിയപ്പെട്ട കാർ വിൽക്കുന്നുവെന്ന് പച്ചവീട് പ്രശ്നേഷ്
എഴുപതിലധികം പേർക്ക് സമ്മാനമായി സ്വർണ നാണയം! ലക്ഷങ്ങൾ പൊടിപൊടിച്ച് പഞ്ചായത്ത് പ്രസിഡന്റ്‌, സംഭവം കാസർകോട്