
കൊയിലാണ്ടി: വിവാഹ റാഗിങ്ങിന്‍റെ പേരില്‍ കാന്താരിമുളകുവെള്ളം കുടിച്ച നവവധുവും, വരനും ആശുപത്രിയില്‍. കോഴിക്കോട് കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്താണ് സംഭവം നടന്നത്. വിവാഹത്തിനിടെ വരനെയും വധുവിനെയും റാഗിങ്ങ് ചെയ്ത സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് കാന്താരിമുളകിട്ട വെള്ളം കുടിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വരനും വധുവിനും ദേഹആസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഇവരെ വിവാഹവേഷത്തില്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹശേഷം ഭക്ഷണത്തിന് മുന്നോടിയായാണ് ഇരുവരെയും വരന്‍റെ സുഹൃത്തുക്കള്‍ കാന്താരി കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചത്. കൊയിലാണ്ടി പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. എന്നാല്‍ വധുവിനും വരനും പരാതിയില്ലെന്ന് എഴുതി കൊടുത്തതിനാല്‍ പൊലീസ് കേസ് എടുത്തില്ല.
ഈ പ്രദേശങ്ങളില്‍ വിവാഹത്തിന്‍റെ ഭാഗമായി നടക്കുന്ന ഇത്തരം സംഭവങ്ങള്‍ വലിയതോതില്‍ സംഘര്‍ഷത്തിലേക്ക് നയിക്കാറുണ്ട് എന്നാണ് പൊലീസ് പറയുന്നത്. വിവാഹ വീടുകളില്‍ മാലയിടുമ്പോള്‍ ബഹളമുണ്ടാക്കുക, അശ്ലീല കമന്‍റുകള്‍ പറയുക, പടക്കം പൊട്ടിക്കുക തുടങ്ങിയ സംഭവങ്ങള്‍ കൂടിവരുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam