കേസരി എസ്എൽ ശ്യാം ക്രിക്കറ്റ്‌ ടൂർണമെന്റ്: കപ്പടിച്ച് ഏഷ്യാനെറ്റ്‌ ന്യൂസ്‌ വനിതകൾ

Published : Apr 12, 2025, 05:50 PM ISTUpdated : Apr 12, 2025, 06:06 PM IST
കേസരി എസ്എൽ ശ്യാം ക്രിക്കറ്റ്‌ ടൂർണമെന്റ്: കപ്പടിച്ച് ഏഷ്യാനെറ്റ്‌ ന്യൂസ്‌ വനിതകൾ

Synopsis

കേരള പത്രപ്രവർത്തക യൂണിയൻ നടത്തിയ കേസരി -എസ് എൽ ശ്യാം ക്രിക്കറ്റ് ടൂർണമെന്റിൽ വനിതാ വിഭാഗത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം വിജയിച്ചു. അമൃത ടിവിയെ 10 വിക്കറ്റിനാണ് ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം പരാജയപ്പെടുത്തിയത്.

തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കേസരി -എസ് എൽ ശ്യാം ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2 വനിതകളുടെ വിഭാഗത്തിൽ അമൃത ടിവിയെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ഏഷ്യാനെറ്റ്‌ ന്യൂസ് ഓൺലൈൻ വിജയികളായി. ടൂർണമെന്റ് ബെവ്‌കോ സി എം ഡി ഹർഷിത അട്ടല്ലൂരി ഐ പി എസ് ഉദ്ഘാടനം ചെയ്തു. ദേശാഭിമാനി, അമൃത ടി വി, മാതൃഭൂമി ന്യൂസ്‌, ന്യൂസ്‌ 18കേരള, ഏഷ്യാനെറ്റ്‌ ന്യൂസ്‌, ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഡോട്ട് കോം തുടങ്ങിയ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ  നിലിയ വേണുഗോപാൽ (ദേശാഭിമാനി) ആണ് പ്ലെയർ ഓഫ് ദ് ടൂർണമെന്റ്. 

മറ്റു പുരസ്കാരങ്ങൾ: ബെസ്റ്റ് ബാറ്റർ: ജീവനി കിരൺ (അമൃത ടിവി), ബെസ്റ്റ് ബോളർ:  എൽസ ട്രീസ ജോസ് (ഏഷ്യാനെറ്റ്‌ ന്യൂസ്‌ ഡോട്ട് കോം),  ബെസ്റ്റ് ഫീൽഡർ: ഗീതു ജോണി (മാതൃഭൂമി ന്യൂസ്). പ്രതികൂല കാലാവസ്ഥ കാരണം ശനിയാഴ്ച നടത്താനിരുന്ന പുരുഷ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച നടക്കും. പ്രതിദ്ധ്വനി, എക്സൈസ് ടീമുകളും മാധ്യമ പ്രവർത്തകരുടെ ടീമുകളും തമ്മിലുള്ള സൗഹൃദ മത്സരവും നടക്കും. വൈകിട്ട് 5 ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനത്തോടെ ടൂർണമെന്റ് സമാപിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു