
കാസർകോട്: ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് കാസർകോട് ചിറ്റാരിക്കലിൽ ആക്രമണത്തിന് ഇരയായ കെഎസ്ഇബി ഉദ്യോഗസ്ഥൻ അരുൺകുമാർ. ബൈക്കിൽ ജീപ്പിടിച്ച് വീഴ്ത്തിയ ശേഷം വീണ്ടും വാഹനമിടിപ്പിക്കാൻ ശ്രമിച്ചു. ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ചുവെന്നും അരുൺ പറഞ്ഞു. കേടായ മീറ്റർ മാറിയതിൽ പ്രതി സന്തോഷ് പ്രകോപിതനായെന്നും മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയെന്നും അരുൺ പറഞ്ഞു.
കാസർകോട് ചിറ്റാരിക്കൽ നല്ലോംപുഴയിലാണ് സംഭവം. കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കത്തെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ വാഹനമിടിപ്പിച്ചതായാണ് പരാതി. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിലേക്കെത്തിയത്. കേടായ മീറ്റർ മാറ്റാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ജോസഫ്.
കെഎസ്ഇബി ജീവനക്കാരെത്തി മീറ്റർ മാറ്റി തിരിച്ചു പോകുന്നതിനിടയിൽ ജോസഫിന്റെ മകൻ സന്തോഷ് ജീപ്പിലെത്തി ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്നും വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവർ വെച്ചും അടിച്ചു. സംഭവത്തിൽ കെ എസ് ഇ ബി ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി. പരിക്കേറ്റ അരുൺകുമാർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam