ക്രെയിന്‍ ബെല്‍റ്റ് തകര്‍ന്നു, കൂറ്റന്‍ യന്ത്രം ഇറക്കുന്നതിനിടെ ഖലാസി മരിച്ചു

Published : Sep 14, 2022, 03:37 PM ISTUpdated : Sep 14, 2022, 03:40 PM IST
ക്രെയിന്‍ ബെല്‍റ്റ് തകര്‍ന്നു, കൂറ്റന്‍ യന്ത്രം ഇറക്കുന്നതിനിടെ ഖലാസി മരിച്ചു

Synopsis

ഏഴും വയലിലെ പ്ലൈവുഡ് ഫാക്ടറിയിലേക്ക് കൊണ്ടു വന്ന മെഷീൻ ഇറക്കുന്നതിനിടയിലാണ് സംഭവം. 

കണ്ണൂർ: കുപ്പത്ത് ക്രെയിൻ ബെൽറ്റ് തകർന്ന് ഖലാസി മരിച്ചു. കുപ്പം സ്കൂളിന് സമീപത്തെ  കണ്ണൂക്കാരൻ വീട്ടിൽ ഫൈസൽ (36) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഏഴും വയലിലെ പ്ലൈവുഡ് ഫാക്ടറിയിലേക്ക് കൊണ്ടു വന്ന മെഷീൻ ഇറക്കുന്നതിനിടയിലാണ് സംഭവം. 

വയനാട്ടില്‍ 21 കാരി ക്വാറി കുളത്തിൽ മരിച്ച നിലയിൽ

ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്ന് വീണ് ഏഴ് തൊഴിലാളികൾ മരിച്ചു. ഒരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് അഹമ്മദാബാദിലെ ഗുജറാത്ത് യൂണിവേഴ്സിറ്റിക്ക് സമീപം അപകടമുണ്ടായത്. താൽക്കാലികമായി ഉണ്ടാക്കിയ ലിഫ്റ്റ് ഏഴാം നിലയിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു. എല്ലാവരെയും സമീപത്തുണ്ടായിരുന്നവർ ചേർന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഏഴ് പേരും ആശുപത്രിയിലെത്തും മുമ്പ് തന്നെ മരിച്ചിരുന്നു. അപകട കാരണം വ്യക്തമല്ല. സുരക്ഷാ സംവിധാനങ്ങൾ നൽകുന്നതിലടക്കം വീഴ്ചയുണ്ടായോ എന്ന് പൊലീസ് അന്വേഷിക്കും. മരിച്ചവരെല്ലാം ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിൽ നിന്നുള്ളവരാണ്. 

കെട്ടിട നിര്‍മാതാക്കള്‍ മുനിസിപ്പൽ കോർപ്പറേഷന്റെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും നിയമലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മേയർ കെ ജെ പർമർ പറഞ്ഞു. അതേസമയം, രാവിലെ 7.30 ഓടെയാണ് സംഭവം നടന്നതെന്നും കെട്ടിട നിർമ്മാതാവ് സംഭവം മൂടിവെക്കാന്‍ ശ്രമിച്ചെന്നും പൊലീസില്‍ 11മണിക്കാണ് വിവരം അറിയിച്ചതെന്നും ആരോപമുയര്‍ന്നു. 

അപകട വിവരം തങ്ങള്‍ക്കും കൃത്യസമയത്ത് ലഭിച്ചിട്ടില്ലെന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്‍ (എഎംസി) ഫയർ ആൻഡ് എമർജൻസി സർവീസസ് ഡിപ്പാർട്ട്‌മെന്റ് അധികൃതർ വ്യക്തമാക്കി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയത്. അപകടം നടന്നതായി മാധ്യമ റിപ്പോർട്ടുകളിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നുമാണ് അറിഞ്ഞത്. ഡെവലപ്പർമാരോ മറ്റേതെങ്കിലും ഏജൻസിയോ ഔദ്യോഗികമായി വിളിച്ചിട്ടില്ലെന്നും ചീഫ് ഫയർ ഓഫീസർ ജയേഷ് ഖാദിയ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നൈറ്റ് വാച്ചർ ഡ്യൂട്ടിയിൽ, സിസിടിവി ഓഫാക്കി, കായംകുളം നഗരസഭയിൽ മോഷണശ്രമം, ഫയലുകൾ പരിശോധിച്ചതായി സംശയം
പത്തനംതിട്ട‌ തെള്ളിയൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി