
തിരുവനന്തപുരം: തലസ്ഥാനത്ത് പണത്തിനായി വീണ്ടും തട്ടികൊണ്ടുപോകൽ. തമിഴ്നാട് സ്വദേശിയെ ആണ് തട്ടികൊണ്ടുപോയത്. ബാലരാമപുരത്ത് നിന്ന് ആനയറ പെട്രോൾ പമ്പിലെത്തിയപ്പോൾ തമിഴ്നാട് സ്വദേശി വാഹനത്തിനത്തിൽ നിന്നും ഇറങ്ങിയോടി. രക്ഷപ്പെടാൻ ശ്രമിച്ച അഞ്ച് പ്രതികളെ പേട്ട പൊലീസ് പിന്തുSർന്ന് പിടികൂടി.
തട്ടിക്കൊണ്ടുപോകലിന് ഇരയായ ആൾ ഷോര്‍ട്ട് ഫിലിം ഡയറക്ടറാണെന്നാണ് പൊലീസ് നൽകുന്ന വിവരം. തമിഴ്നാട് സ്വദേശിയായ ഇയാൾ ഷോര്‍ട്ട് ഫിലിം നിര്‍മിക്കാമെന്ന് പറഞ്ഞ് പ്രതികളിൽ പണം വാങ്ങിയിരുന്നു. എന്നാൽ ഇത് നടന്നില്ല. പണവും തിരികെ ലഭിക്കാതെ വന്നതോടെയാണ് പണത്തിനായി തട്ടിക്കൊണ്ടുപോകൽ നടത്തിയതെന്നാണ് പ്രതികളിൽ നിന്ന് പൊലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം.
രാവിലെ വീട്ടിലെത്തി ഇയാളുമായി കടന്ന സംഘം പെട്രോൾ പമ്പിൽ നിര്‍ത്തിയപ്പോൾ, ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ വണ്ടിയുമായി രക്ഷപ്പെട്ട സംഘത്തെ സാഹസികമായ പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. തട്ടിക്കൊണ്ടുപോകപ്പെട്ട് തമിഴ്നാട് സ്വദേശിയായ ഇയാൾ തിരുവനന്തപുരം ബാലരാമപുരത്താണ് താമസമെന്നും വിവരമുണ്ട്.
അടുത്തിടെയാണ് ആനയറയിൽ ഏറെക്കുറെ സമാനമായ സംഭവം നടന്നത്. ഓൺലൈൻ ട്രെഡിംഗിൽ നഷ്ടപ്പെട്ട പണം തിരികെ കിട്ടാനായിരുന്നു ഇവിടെ തട്ടികൊണ്ടുപോകല്‍. പേട്ട ആനയറയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി മധു മോഹനെയായിരുന്നു മധുരയിലേക്ക് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തമിഴ്നാട് സ്വദേശികളായ മധു മോഹനും പ്രതിയായ രഘുറാമും സുഹൃത്തുക്കളായിരുന്നു. ഓണ്‍ലൈൻ ട്രെയിഡിംഗിനായി മധു മോഹന് രഘുറാം പണം നൽകിയിരുന്നു. അവസാനമായി നൽകിയ രണ്ടരലക്ഷം രൂപ നഷ്ടമായതോടെയാണ് പ്രശ്നം തുടങ്ങുന്നത്. ഈ പണം തിരികെ വേണമെന്നായിരുന്നു ആവശ്യം. കുറേ നാളുകളായി പണത്തിനായി തർക്കമുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പണ ഇടപാടുകള്‍ ചർച്ച ചെയ്യാമെന്ന് പറഞ്ഞ രഘുറാം മധുരയിലേക്ക് മധുമോഹനെ വിളിപ്പിച്ചു.
ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്നും മധുമോഹൻ മധുര ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങിയപ്പോള്‍ വാടക ഗുണ്ടകളുമായെത്തിയ രഘുറാം ഇയാളെ തട്ടികൊണ്ടുപോവുകയായിരുന്നു. മധുര ഹൈവേക്ക് സമീപമുള്ള ഒരു കെട്ടിടത്തിൽ കൊണ്ടുപോയി മദ്ദിച്ചുവെന്നാണ് പരാതി. മധുവിന്‍റെ കഴുത്തിൽ കത്തിവച്ച് ഭാര്യയെ വീഡിയോ കോള്‍ വിളിച്ചു. ഇതിന് ശേഷമാണ് മധുവിന്‍റെ ഭാര്യ പേട്ട പൊലീസിൽ പരാതി നൽകിയത്.
ഫോണ്‍ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം മധുരയിൽ ഒളിസങ്കേത്തിലെത്തി. അപ്പോഴേക്കും മധുമോഹനെ ഇവിടെ നിന്നും പ്രതികള്‍ മാറ്റിയിരുന്നു. പിന്നീട് മധുമോഹനെ പ്രതികള്‍ ബസ് സ്റ്റാൻ്റ് പരിസരിത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന അശോകനെന്നയാള്‍ മധുരെ പൊലീസിന്‍റെ റൗഡി ലിസ്റ്റുള്ളയാളാണെന്ന് വിവരം പൊലീസിന് ലഭിച്ചു. അശോകനെ തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ കസ്റ്റഡിലെടുത്തു. കൂട്ടാളിയായി ഉണ്ടായിരുന്ന ശരവണനെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam