
ആലപ്പുഴ: ഇരുവൃക്കകളും തകരാറിലായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സ തേടുന്ന ആലപ്പുഴ സക്കരിയ വാര്‍ഡില്‍ മഠത്തിപ്പറമ്പില്‍ ഫൈസലിന്റെ ഭാര്യ മാരിയത്തി (40) ന്റെ ചികിത്സയ്ക്കായി നാടൊന്നിക്കുകയാണ്. 30 ലക്ഷം രൂപ ആവശ്യമായി വരുന്ന വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി പ്രദേശവാസികള്‍ ചേര്‍ന്ന് ജനകീയ സമിതി രൂപീകരിച്ചു.
മത്സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍ ചെയര്‍മാനും വാര്‍ഡ് കൗണ്‍സിലര്‍ ബീന കൊച്ചുവാവ ജനറല്‍ കണ്‍വീനറുമായ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇനിയും ചികിത്സാധനസഹായ സമാഹരണം നടത്തും. മൂന്ന് കുട്ടികളും ഭര്‍ത്താവും പിതാവും അടങ്ങുന്ന മാരിയത്തിന്റെ കുടുംബത്തിന് കയറിക്കിടക്കുവാന്‍ സ്വന്തമായൊരു വീടുപോലുമില്ല.
വൃക്കയുടെ പ്രവര്‍ത്തനം 30 ശതമാനത്തില്‍ താഴെയായി ചുരുങ്ങിയിട്ടുമുണ്ട്. ചികിത്സയ്ക്ക് ധനസമാഹരണം ഫെഡറല്‍ ബാങ്കിന്റെ ആലപ്പുഴ കോണ്‍വെന്റ്‌സ്‌ക്വയര്‍ ബാഞ്ചില്‍ രൂപീകരിച്ച അക്കൗണ്ടിലും സഹായം കൈമാറാം. അക്കൗണ്ട് നമ്പര്‍ 13310100239779. ഐ എഫ് എസ് സി കോഡ് എഫ് ടി ആര്‍ എല്‍ 0001331. വിശദവിവരങ്ങള്‍ക്ക് 9567373310.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam