ക്യാമ്പില്‍ കഴിയുന്ന വൃക്കരോഗിക്ക് ദേഹാസ്വാസ്ഥ്യം

Published : Aug 12, 2019, 08:15 PM ISTUpdated : Aug 12, 2019, 08:18 PM IST
ക്യാമ്പില്‍ കഴിയുന്ന വൃക്കരോഗിക്ക് ദേഹാസ്വാസ്ഥ്യം

Synopsis

ഇരു വൃക്കക്കളും തകർന്ന സുധയ്ക്ക് ആഴ്ചയിൽ രണ്ട് ഡയാലിസിസാണ് നടത്തുന്നത്.

മാന്നാര്‍: വെള്ളപ്പൊക്കത്തില്‍ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന വൃക്കരോഗിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന്  ആശുപത്രിയിലേക്ക് മാറ്റി. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡിൽ തിരുമാലക്കേരിൽ തങ്കപ്പന്റെ ഭാര്യ സുധ (43)യെ ആണ് മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇരു വൃക്കക്കളും തകർന്ന സുധയ്ക്ക് ആഴ്ചയിൽ രണ്ട് ഡയാലിസിസാണ് നടത്തുന്നത്. ശനിയാഴ്ചയാണ് സുധയും കുടുംബവും ചെന്നിത്തല സൗത്ത് ഗവ.എൽ പി സ്കൂളിലെ ക്യാമ്പിലെത്തിയത്.ഇന്ന് പകൽ നാലിനോടെ ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ടു. തുടര്‍ന്ന് സുധയെ ക്യാമ്പിൽ നിന്നും 108 ആംബുലൻസിൽ മാവേലിക്കര ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വരന്‍റെ വീട്ടുകാർ എത്തിയപ്പോൾ പൊട്ടിച്ച പടക്കം, തീപ്പൊരി തെറിച്ചത് പന്തലിലേക്ക്; പത്തടി ഉയരത്തിൽ തീ പടർന്നു, ഒഴിവായത് വൻ ദുരന്തം
ഓരോ മുറിയിലും നായ്ക്കൾ, പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ ഛർദ്ദിച്ചു; വീട്ടിൽ തെരുവുനായ്ക്കളെ വളർത്തിയ ദമ്പതികൾക്കെതിരെ കേസ്