ഒരു മാസം വേണ്ടത് 15,000 രൂപയുടെ മരുന്ന്; 24കാരിക്ക് ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം, എഎവൈ കാർഡും നൽകും

Published : Jan 07, 2025, 10:35 AM IST
ഒരു മാസം വേണ്ടത് 15,000 രൂപയുടെ മരുന്ന്; 24കാരിക്ക് ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം, എഎവൈ കാർഡും നൽകും

Synopsis

ഒന്നര വർഷം മുൻപ് വൃക്ക മാറ്റി വെച്ച ശേഷം ഒരു മാസം 15,000 വരെ  മരുന്നിന് ചെലവ് വരും. ആരോഗ്യ ഇൻഷുറൻസ് മുഖേനയാണ്  ഈ തുക കണ്ടെത്തിയിരുന്നത്.

പാലക്കാട്: ഗുരുതര വൃക്ക രോഗത്തെ തുടർന്ന് ഒന്നരവർഷം മുമ്പ് വൃക്ക മാറ്റിവെച്ച തങ്കയം പൊക്കുനി സ്വദേശിയായ 24 കാരിക്ക് കരുതലും കൈതാങ്ങും. ചിറ്റൂർ പരാതി പരിഹാര അദാലത്തിലാണ് സമാശ്വാസ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം വാഗ്ദാനം ചെയ്തതിന് പുറമെ അടിയന്തരമായി എ എ വൈ കാർഡ് അനുവദിച്ചു കൊടുക്കാനും മന്ത്രി എം ബി രാജേഷ് ജില്ലാ സപ്ലൈ ഓഫീസറെ ചുമതലപ്പെടുത്തി. നാല് വർഷം മുൻപ്  അച്ഛൻ മരിച്ചു പോയ 24 കാരിക്ക്  കൂലി പണിക്കാരിയായ അമ്മ മാത്രമാണ് ആശ്രയം. 

ഏക സഹോദരി വിവാഹിതയാണ് . അമ്മയും ഈ പെൺകുട്ടിയും  വാടകവീട്ടിലാണ് താമസം. മൂന്നു വർഷത്തോളമായി വൃക്ക രോഗം പെൺകുട്ടിയെ അലട്ടുന്നുണ്ട്. ഒന്നര വർഷം മുൻപ് വൃക്ക മാറ്റി വെച്ച ശേഷം ഒരു മാസം 15,000 വരെ  മരുന്നിന് ചെലവ് വരും. ആരോഗ്യ ഇൻഷുറൻസ് മുഖേനയാണ്  ഈ തുക കണ്ടെത്തിയിരുന്നത്.

ഇൻഷുറൻസ് കാലാവധി അവസാനിക്കുകയും തുക മുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പെൺകുട്ടിയും അമ്മയും അദാലത്തിൽ അഭയം തേടിയത്. എ എ വൈ കാർഡ് അടിയന്തിരമായി ലഭ്യമാക്കാൻ കമ്മീഷ്ണറേറ്റിലേക്ക് ഉടൻ  രേഖകൾ കൈമാറുമെന്ന് ജില്ല സപ്ലൈ ഓഫീസർ അറിയിച്ചു. നെന്മാറ ഗവ. ഐടിഐയിൽ നിന്ന് മൂന്ന് വർഷം മുൻപ് ഐ ടി ഐ  പൂർത്തിയാക്കിയതാണ് പെൺകുട്ടി.

സ്വകാര്യ ബസിന്‍റെ അടിയിലെ ക്യാബിനിൽ ഒരു കാർഡ്ബോർഡ് ബോക്സ്; തുറന്നപ്പോൾ ഞെട്ടി എക്സൈസ്, വൻ മയക്കുമരുന്ന് വേട്ട

രാവിലെ 8 മുതൽ രാത്രി 9 വരെ, സൗജന്യ സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി; കലോത്സവത്തിന് എത്തിയവർക്ക് ആശ്വാസം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി