ഏഴു കിലോയോളം കാട്ടുപന്നിയുടെ ഇറച്ചിയും നാടൻ തോക്കും പിടികൂടി

Published : May 27, 2022, 06:59 PM IST
ഏഴു കിലോയോളം കാട്ടുപന്നിയുടെ ഇറച്ചിയും നാടൻ തോക്കും പിടികൂടി

Synopsis

കോഴിക്കോട് ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്  നടത്തിയ പരിശോധനയിൽ കാട്ടുപന്നിയുടെ ഇറച്ചി പിടിച്ചെടുത്തു.

കോഴിക്കോട്: കോഴിക്കോട് ഫോറസ്റ്റ് ഫ്ലയിംഗ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്  നടത്തിയ പരിശോധനയിൽ കാട്ടുപന്നിയുടെ ഇറച്ചി പിടിച്ചെടുത്തു. ഫ്ലയിംഗ്  സ്ക്വാഡും കക്കയം ഫോറസ്റ്റ് സ്‌റ്റേഷൻ സ്‌റ്റാഫും സംയുക്തമായി നടത്തിയ തെരച്ചിലിലാണ്  പടിക്കൽവയൽ ഓടക്കുണ്ടാം പൊയിൽ ബാലകൃഷ്ണൻ എന്നയാളുടെ വീട്ട് പരിസരത്ത് ഇയാൾ ഒളിപ്പിച്ച  ഏഴ് കിലോയോളം കാട്ടുപന്നിയുടെ ഇറച്ചിയും കള്ള തോക്കും കണ്ടെത്തിയത്. ഇയാളുടെ വീട്ടിൽ നിന്ന് തിരകളും ഒരു തോക്കിന്റെ പാത്തിയും കണ്ടെടുത്തു. 

റെയ്ഡിൽ ഫ്ലൈയിഗ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പ്രഭാകരൻ പി, കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി ആർഎഫ്ഒ. ബൈജുനാഥ്. ഇ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഷൈരാജ് ടിവി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആസിഫ് എ, ദേവാനന്ദ് എം, എംടി സുധീഷ്, ഷാനി, ഷിൽപ, ബിജേഷ് ഡ്രൈവർമാരായ പ്രകാശൻ ജിജീഷ് എന്നിവർ പങ്കെടുത്തു.

ഹൈറേഞ്ച് താലൂക്കുകള്‍ക്ക് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ഇനി തേനി; ട്രെയിന്‍ ഓടി തുടങ്ങി

തേനി: നവീകരിച്ച മധുര – തേനി റയിൽ പാതയിൽ ഇന്നു മുതൽ തീവണ്ടിയോടിത്തുടങ്ങി (Madurai to Theni train service). മധുരയിൽ നിന്നും രാവിലെ 8.30 ന് യാത്രക്കാരുമായി തിരിക്കുന്ന  ട്രെയിൻ 9.35 ന് തേനിയിലെത്തി. ട്രെയിൻ സർവീസിന്‍റെ ഉദ്ഘാടനം ഇന്നലെ പ്രധാനമന്ത്രി നിർവ്വഹിച്ചു. മുന്‍പ് ബോഡിനായ്ക്കന്നൂർ മുതൽ മധുര വരം മീറ്റർ ഗേജ് പാതയുണ്ടായിരുന്നു. 

തേനിയിൽ ട്രെയിൻ എത്തിയതോടെ ഇടുക്കി ഹൈറേഞ്ചിനും ഗുണം ചെയ്യും. പീരുമേട്, ഉടുമ്പൻചോല, ദേവികുളം താലൂക്കുകളിലെ ജനങ്ങൾക്ക് തങ്ങളുടെ ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനായി തേനി മാറി. തേനിയിൽനിന്ന് ബോഡിനായ്ക്കന്നൂരിലേക്കുള്ള 17 കിലോമീറ്റർ പാതകൂടി പൂർത്തീകരിക്കുന്നതോടെ മൂന്നാറിലേക്കുള്ള യാത്ര കൂടുതല്‍ എളുപ്പമാകും.

ബ്രോഡ്ഗേജ് ആക്കാൻ 2010ലാണ് ഈ റൂട്ടിലെ സർവീസ് നിർത്തിയത്.   ഇതിൽ തേനി വരെയുള്ള പണികളാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. 450 കോടി രൂപ ചെലവിലാണ് മധുര ബോഡിനായ്ക്കന്നൂർ റെയിൽപാത നവീകരിക്കുന്നത്.

ആദ്യഘട്ടമായി മധുരയിൽനിന്ന് രാവിലെ 8.30ന് പുറപ്പെടുന്ന ട്രെയിൻ 9.35ന് തേനിയിലെത്തും. ഈ ട്രെയിൻ വൈകിട്ട് 6.15നാണ് തേനിയിൽനിന്ന് മധുരയിലേക്ക് തിരിക്കുക. 7.35ന് മധുരയിൽ എത്തും. ചെന്നൈ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ സൗകര്യം പരിഗണിച്ചാണ് ഈ സമയക്രമം.

വൈകിട്ട് 7.35ന് മധുരയിൽ എത്തിയാൽ വിവിധ സ്ഥലങ്ങളിലേക്കുള്ള ട്രെയിനുകളിൽ യാത്ര തുടരാം. മധുരയിൽ രാവിലെ ട്രെയിൻ ഇറങ്ങുന്നവർക്ക് തേനിയിലും സുഗമമായി എത്താം. 

മധുരയിൽനിന്ന് ആണ്ടിപ്പട്ടി വരെ 56 കിലോമീറ്റർ 2020 ഡിസംബറിലും ആണ്ടിപ്പട്ടി മുതൽ തേനി വരെയുള്ള 17 കിലോമീറ്റർ ഇക്കഴിഞ്ഞ മാർച്ചിലും വേഗപരിശോധന നടത്തി യാത്രയ്ക്ക് അനുയോജ്യമെന്ന് ഉറപ്പാക്കിയിരുന്നു. ഈ പാതവഴി ഏലം, കുരുമുളക് ഉൾപ്പെടെയുള്ള സുഗന്ധവ്യജ്ഞനങ്ങളുടെയും മറ്റു ചരക്കുകളുടെയും സുഗമമായ നീക്കം എളുപ്പമാകുമെന്നത് വ്യാപാരികൾക്കും ഏറെ അനുഗ്രഹമാകും.

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ