വീടിന് മുകളില്‍ നിന്നും ശബ്ദം, വീട്ടിനുള്ളില്‍ ഒളിച്ചിരുന്ന 'വമ്പനെ' കണ്ട് ഞെട്ടി വീട്ടുകാര്‍; ഒടുവില്‍ പിടിയില്‍

Published : Oct 19, 2019, 08:34 AM ISTUpdated : Oct 19, 2019, 08:39 AM IST
വീടിന് മുകളില്‍ നിന്നും ശബ്ദം, വീട്ടിനുള്ളില്‍ ഒളിച്ചിരുന്ന 'വമ്പനെ' കണ്ട് ഞെട്ടി വീട്ടുകാര്‍; ഒടുവില്‍ പിടിയില്‍

Synopsis

ഒമ്പതുമണിയോടെ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടി. 

കോഴിക്കോട്: കോഴിക്കോട് തോട്ടുമുക്കത്ത് കോനൂർ കണ്ടിയിൽ പന്ത്രണ്ട് അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി. കോനൂർ കണ്ടി പൂക്കോടൻ മുണ്ടന്‍റെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. വൈകിട്ട് വീട്ടുകാർ ടിവി കണ്ടുകൊണ്ടിരിക്കെ മുകളിൽ നിന്നും ശബ്ദം കേട്ട് നടത്തിയ തിരച്ചിലിലാണ് പാമ്പിനെ കണ്ടത്തിയത്. 

ഒമ്പതുമണിയോടെ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രാജവെമ്പാലയെ പിടികൂടി. മണിക്കൂറുകളോളം നാട്ടുകാരെ മുൾമുനയിൽ നിർത്തിയ രാജവെമ്പാലയെ നിമിഷങ്ങൾക്കുള്ളിലാണ് റാപ്പിഡ് റെസ്പോൺസ് ടീം ഉദ്യോഗസ്ഥനായ സി ടി  അസീസ് പിടികൂടിയത്. പിടികൂടിയ രാജവെമ്പാലക്ക് 12 അടി നീളവും പത്തുവർഷം പ്രായവും ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെള്ളനാട് ശശിയെ പിടികൂടാതെ പോലീസും വനംവകുപ്പും; മുള്ളൻപന്നിയെ കൊന്ന കേസിൽ പൊലീസും വനംവകുപ്പും ഒളിച്ചുകളി തുടരുന്നു
കോമരത്തിന്റെ വാള്‍ ഉപയോഗിച്ച് വെട്ടി; ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്ക്