
മലപ്പുറം : തിരൂരിൽ വീട്ടുമുറ്റത്തെ മരത്തിൽ കയറിയ മൂര്‍ഖനെ പിടികൂടി. തിരൂര്‍ കാരത്തൂര്‍ വിഷവൈദ്യ റോഡ് സ്വദേശി മുസ്തഫയുടെ വീട്ടിലെ മരത്തിലാണ് മൂര്‍ഖൻ തമ്പടിച്ചത്. ഇന്ന് വൈകുന്നേരമാണ് മൂര്‍ഖനെ കണ്ടത്. പിന്നാലെ പാമ്പ് റസ്ക്യൂ ടീമിനെ അറിയിച്ചു. രാത്രിയിൽ ഒരു മണിക്കൂറോളം എടുത്താണ് പാമ്പിനെ സുരക്ഷിതമായി പിടിക്കാനായത്. മൂര്‍ഖനെ ആർആർടിക്ക് കൈമാറി. സുരക്ഷിതമായ സ്ഥലത്ത് തുറന്നുവിട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam