റിപ്പബ്ലിക്ദിന പരേഡ് വീക്ഷിക്കാൻ ഇടുക്കിയിലെ മന്നാൻ സമുദായ രാജാവും ഭാര്യയും ഡൽഹിക്ക്

Published : Jan 22, 2025, 12:48 PM ISTUpdated : Jan 22, 2025, 02:22 PM IST
റിപ്പബ്ലിക്ദിന പരേഡ് വീക്ഷിക്കാൻ ഇടുക്കിയിലെ മന്നാൻ സമുദായ രാജാവും ഭാര്യയും ഡൽഹിക്ക്

Synopsis

ഇടുക്കി കാഞ്ചിയാർ കോവിൽ മല ആസ്ഥാനമായ രാമൻ രാജമന്നാനും ഭാര്യ ബിനുമോളുമാണ് ഡൽഹിക്ക് പോകുന്നത്.  നിയമസഭയിൽ വച്ച് പട്ടികവിഭാഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു രാജമന്നാന് ക്ഷണക്കത്ത് കൈമാറിയിരുന്നു

തിരുവനന്തപുരം : റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ പട്ടികവർഗത്തിലെ മന്നാൻ സമുദായ രാജാവും ഭാര്യയും ദില്ലിയിലേക്ക്. ഇടുക്കി കാഞ്ചിയാർ കോവിൽ മല ആസ്ഥാനമായ രാമൻ രാജമന്നാനും ഭാര്യ ബിനുമോളുമാണ് ദില്ലിക്ക് പോകുന്നത്.  നിയമസഭയിൽ വച്ച് പട്ടികവിഭാഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു രാജമന്നാന് ക്ഷണക്കത്ത് കൈമാറിയിരുന്നു. 

ഇടുക്കിയിൽ 48 പട്ടിക വർഗ ഉന്നതികളിലായി 300 ലധികം മന്നാൻ കുടുംബങ്ങളുണ്ട്. ഇവരുടെ ആചാരാനുഷ്ഠാനങ്ങളിൽ രാജാവിന് പ്രത്യേക സ്ഥാനമുണ്ട്. പരമ്പരാഗതമായി തുടരുന്ന രാജകുടുംബങ്ങളിൽ നിന്നും മരുമക്കത്തായ വ്യവസ്ഥയിലാണ് രാജാവിനെ തെരഞ്ഞെടുക്കുന്നത്. പൊതുചടങ്ങുകളിൽ തലപ്പാവും  ആചാര വസ്ത്രങ്ങളും ധരിച്ചാണ് ഇവരെത്താറ്. 2 മന്ത്രിമാരും ഭടന്മാരുമെക്കെ  ഇവർക്ക് സേവകരായുമുണ്ട്. 

ബിനു എസ് എന്നാണ് നിലവിലെ രാജമന്നാന്‍റെ പേര്. ഭാര്യ,  ബിനുമോൾ‌‌. നിയമസഭയിലെത്തിയ രാജമന്നാനെയും ഭാര്യയെയും പൂച്ചെണ്ട് നൽകി സ്വീകരിച്ച മന്ത്രി വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. വ്യോമമാർഗം ഇവർ ഡൽഹിക്ക് തിരിക്കും. പരേഡിനു ശേഷം വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ഫെബ്രുവരി 2 ന് മടങ്ങിയെത്തും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മൃതസഞ്ജീവനി തുണയായി, ശബരിമലയിൽ മരിച്ച ജയിൽ ഉദ്യോഗസ്ഥന്റെ കൈകളുമായി 23 വയസുകാരൻ ജീവിതത്തിലേക്ക്
തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര്‍ പിടിയില്‍