1.5 ലക്ഷം വിലയുള്ള കെഎൽ 35 കെ 8354 നമ്പർ ബൈക്ക്, സെക്കന്റ് സെയിൽ ഷോറൂമിലെത്തിയ യുവാവ് ടെസ്റ്റ് ഡ്രൈവിനിടെ കടത്തി, തിരച്ചിൽ

Published : Jul 02, 2026, 12:00 AM IST
BIKE

Synopsis

ആലുവയിലെ സെക്കന്റ് സെയിൽ ഷോറൂമിൽ നിന്ന് ടെസ്റ്റ് റൈഡിനെന്ന വ്യാജേനയെത്തിയ യുവാവ് ബൈക്ക് മോഷ്ടിച്ചു. ഒന്നരലക്ഷത്തിലേറെ വിലമതിക്കുന്ന ബജാജ് ഡോമിനോർ ബൈക്കുമായാണ് ഇയാൾ കടന്നുകളഞ്ഞത്. ഷോറൂം ഉടമകൾ പോലീസിൽ പരാതി നൽകി.

ആലുവ :  ബൈക്ക് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവ് സെക്കന്റ് സെയിൽ ഷോറൂമിൽ നിന്ന് ഒന്നരലക്ഷത്തിലേറെ വിലമതിക്കുന്ന ബൈക്കുമായി കടന്നുകളഞ്ഞു. ആലുവ അസീസി കവലയിലെ 'ഫോർ വീൽ ഡ്രൈവ്' എന്ന സ്ഥാപനത്തിലായിരുന്നു മോഷണം. ടെസ്റ്റ് റൈഡിനായെടുത്ത ബൈക്കുമായി വേ​ഗത്തിൽ കടന്നുകളയുകയായിരുന്നു

സ്ഥാപനത്തിലെ ജീവനക്കാരെല്ലാം ഉച്ചഭക്ഷണം കഴിക്കുന്ന തിരക്കിലായ സമയത്താണ് ആലുവ അസീസി കവലയിലെ ഫോർ വീൽ ഡ്രൈവ് എന്ന സ്ഥാനത്തിലേക്ക് ഒരു ചെറുപ്പക്കാരൻ നടന്നുവന്നത്. ഏകദേശം 30 വയസിൽ താഴെ പ്രായം വരുന്ന യുവാവ് പാന്റും ചെക്ക് കളർ ഷർട്ടുമായിരുന്നു ധരിച്ചിരുന്നത്. ബൈക്ക് വാങ്ങാനെത്തിയെതെന്ന് പറഞ്ഞതോടെ സ്ഥാപനത്തിന്റെ പാർട്ട്ണറായിരുന്ന ഫൈസൽ യുവാവിനെ ബൈക്കുകൾ കാണിച്ചു. പല ബൈക്കുകൾ പരിശോധിച്ച ശേഷം ടെസ്റ്റ് റൈഡിനെന്ന പേരിൽ ഒന്നര ലക്ഷത്തിലേറെ വിലയിട്ടിരുന്ന ബജാജിന്റെ ഡോമിനോർ ബൈക്കിലേക്ക് യുവാവ് കയറി, കെ എൽ 35 കെ. 8354 എന്ന ബൈക്കുമായി പാര്‍ക്കിംഗ് ഏരിയയില്‍ ടെസ്റ്റ് ‍റൈ‍ഡ് തുടങ്ങി.

ഷോ റൂം ജീവനക്കാര്‍ നോക്കി നില്‍ക്കെ നേരെ പുറത്തേക്ക് വേഗത്തില്‍ ഓടിച്ച് പോയി. അരമണിക്കൂര്‍ പിന്നിട്ടിട്ടും തിരിച്ച് വരാതിരുന്നതോടെ ബൈക്ക് നമ്പര്‍ സഹിതം ആലുവ പൊലീസിന് പരാതി നല്‍കി കാത്തിരിക്കുകയാണ് ഷോ റൂം ഉടമകള്‍.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുലര്‍ച്ചെ കോഴിക്കോടെത്തുന്ന സ്ലീപ്പർ ബസുകളില്‍ മാത്രം യാത്ര, പിന്നെ ഓട്ടോയിൽ, ഇടക്കിടെ നാട്ടിൽ പോയി വരും; 11 കിലോ കഞ്ചാവുമായി പ്രതി പിടിയില്‍
കെഎസ്ആർടിസി വക അടുത്ത ഗിഫ്റ്റ്; 2499 രൂപ വരെ സ്വകാര്യ ബസിൽ നിരക്ക്, ഇനി 538 രൂപ നൽകി യാത്ര ചെയ്യാം; വേളാങ്കണ്ണിലേക്ക് പുതിയ സർവീസ്