കുറ്റ‍്യാടി-പേരാമ്പ്ര പാതയിൽ വന്ന കെഎല്‍ 58 ജി 1125 ഹ്യൂണ്ടെയ് ഐ ടെന്‍; സംശയം തോന്നി തടഞ്ഞു, പിടിച്ചത് കഞ്ചാവ്

Published : Mar 04, 2025, 05:50 PM IST
കുറ്റ‍്യാടി-പേരാമ്പ്ര പാതയിൽ വന്ന കെഎല്‍ 58 ജി 1125 ഹ്യൂണ്ടെയ് ഐ ടെന്‍; സംശയം തോന്നി തടഞ്ഞു, പിടിച്ചത് കഞ്ചാവ്

Synopsis

കുറ്റ‍്യാടി - പേരാമ്പ്ര സംസ്ഥാന പാതയില്‍ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് നടപടി. സുര്‍ജിത്തിന്റെ പക്കല്‍ നിന്ന് 200 ഗ്രാം കഞ്ചാവ് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു

കോഴിക്കോട്: വാഹന പരിശോധനക്കിടെ എക്‌സൈസ് സംഘം കാറില്‍ നിന്ന് കഞ്ചാവ് പിടികൂടി. കാറിലുണ്ടായിരുന്ന യുവാവിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുറ്റ‍്യാടി വടയം മാരാന്‍ വീട്ടില്‍ സുര്‍ജിത്തി(37)നെയാണ് വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി ആര്‍ ഹിറോഷും സംഘവും അറസ്റ്റ് ചെയ്തത്.

കുറ്റ‍്യാടി - പേരാമ്പ്ര സംസ്ഥാന പാതയില്‍ കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് നടപടി. സുര്‍ജിത്തിന്റെ പക്കല്‍ നിന്ന് 200 ഗ്രാം കഞ്ചാവ് കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഹരി കടത്താന്‍ ഉപയോഗിച്ച കെഎല്‍ 58 ജി 1125 ഹ്യൂണ്ടെയ് ഐ ടെന്‍ കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അസിസ്റ്റന്‍റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പ്രമോദ് പൂളിക്കല്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സായി ദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷിറാജ്, മുസ്ബിന്‍, നിഷ, ഡ്രൈവര്‍ പ്രജീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

9446700800, ഈ വാട്സ് ആപ്പ് നമ്പർ കുറിച്ച് വച്ചോ; 2500 രൂപ വരെ റിവാർഡ്; മാലിന്യം വലിച്ചെറിയുന്നവർക്ക് കുരുക്ക്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സഞ്ജു ഫോമായി, ഇന്ത്യൻ ടീം കപ്പും നേടി, ഇതിൽപ്പരം എന്തുവേണം! 63 ജീവനക്കാർക്ക് 2000 രൂപ സമ്മാനം നൽകി കോട്ടയം സ്വദേശി
ക്ഷേത്രത്തിൽ കവർച്ച, സിസിടിവി ദൃശ്യങ്ങൾ കണ്ട് ഞെട്ടൽ, കുടുങ്ങിയത് അതേ ക്ഷേത്രത്തിൽ ജോലി ചെയ്ത പൂജാരി