തായ്‍ലൻഡിൽ നിന്ന് കാരക്കാമുറിയിലെ പോസ്റ്റ് ഓഫീസിലേക്ക് പാർസൽ, ഭക്ഷ്യവസ്തുവെന്ന് കരുതി, ഉള്ളിൽ ഹൈബ്രിഡ് കഞ്ചാവ്

Published : Feb 22, 2025, 04:06 PM IST
തായ്‍ലൻഡിൽ നിന്ന് കാരക്കാമുറിയിലെ പോസ്റ്റ് ഓഫീസിലേക്ക് പാർസൽ, ഭക്ഷ്യവസ്തുവെന്ന് കരുതി, ഉള്ളിൽ ഹൈബ്രിഡ് കഞ്ചാവ്

Synopsis

കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് തായ്‍ലൻഡിൽ നിന്നും കാരക്കാമുറിയിലെ ഫോറിൻ പോസ്റ്റ് ഓഫീസിലേക്ക് വ്യാജ അഡ്രസിൽ പാർസൽ എത്തിയത് 

കൊച്ചി   കൊച്ചിയിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. ഭക്ഷ്യവസ്തുവെന്ന വ്യാജേനെ പാർസലിൽ എത്തിയ ഒരു കോടി രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടികൂടി. കാക്കനാട് സ്വദേശി സാബിയോ എബ്രഹാം ജോസഫിനെ (37) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് തായ്‍ലൻഡിൽ നിന്നും കാരക്കാമുറിയിലെ ഫോറിൻ പോസ്റ്റ് ഓഫീസിലേക്ക് വ്യാജ അഡ്രസിൽ പാർസൽ എത്തിയത്. പാർസൽ അയച്ച വിലാസത്തിലേക്ക് ഡമ്മി പാർസൽ അയച്ചാണ് കസ്റ്റംസ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 30 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 50 ഗ്രാം കഞ്ചാവും പിടികൂടി. സംസ്ഥാനത്തെ പോസ്റ്റ് ഓഫീസ് വഴിയുളള ഏറ്റവും വലിയ ലഹരി കടത്താണ് പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചു. കോണ്‍ഫ്ലേക്ക്സ് പാക്കുകളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. 

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന; മുറിയിൽ നിന്ന് പിടികൂടിയത് 150 ഗ്രാം എംഡിഎംഎയും കഞ്ചാവും

 

 

 

 

PREV
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും