താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി ദിപീഷ് കെ കെ ആണ് എംഡിഎംഎയുമായി പിടിയിലായത്. നേരത്തെ പൊലീസിനെ ആക്രമിച്ച കേസിലും ഇയാൾ പ്രതി.

കോഴിക്കോട്: താമരശ്ശേരിയില്‍ 150 ഗ്രാം എംഡിഎംഎ പിടികൂടി എക്സൈസ്. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി ദിപീഷ് കെ കെ ആണ് എംഡിഎംഎയുമായി പിടിയിലായത്. ഇയാളുടെ വീട്ടിലെ മുറിയിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. 450 ഗ്രാം കഞ്ചാവും പ്രതിയുടെ മുറിയിൽ നിന്ന് കണ്ടെടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. നേരത്തെ പൊലീസിനെ ആക്രമിച്ച കേസിലും ഇയാൾ പ്രതി. ഈ കേസില്‍ റിമാന്‍ഡിലായ പ്രതി ജയില്‍ മോചനം നേടിയ ശേഷം വീണ്ടും സമാനമായ കുറ്റകൃത്യങ്ങളിലേക്ക് തിരിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

Also Read: രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന; ട്രെയിൻ മാർഗ്ഗം കടത്തി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം