നെടുമ്പാശേരിയിൽ വീണ്ടും യാത്രക്കാ‍ര്‍ക്ക് 'പണികിട്ടി',ഇന്നലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇനിയും പുറപ്പെട്ടില്ല

Published : Sep 08, 2024, 02:06 PM ISTUpdated : Sep 08, 2024, 02:13 PM IST
നെടുമ്പാശേരിയിൽ വീണ്ടും യാത്രക്കാ‍ര്‍ക്ക് 'പണികിട്ടി',ഇന്നലെ പുറപ്പെടേണ്ടിയിരുന്ന വിമാനം ഇനിയും പുറപ്പെട്ടില്ല

Synopsis

വിമാനം എപ്പോ പുറപ്പെടുമെന്ന് ഇതുവരെ   മറുപടി ലഭിച്ചില്ലെന്ന് യാത്രക്കാർ ആരോപിച്ചു.    

കൊച്ചി : നെടുമ്പാശേരിയിൽ വീണ്ടും യാത്രക്കാ‍ര്‍ക്ക് ദുരിതം. സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നു. ഇന്നലെ രാത്രി 10.30 പുറപ്പെടേണ്ട കൊച്ചി-ദുബായ് വിമാനമാണ് വൈകുന്നത്. എമിഗ്രേഷൻ ക്ലിയറൻസ് കഴിഞ്ഞ യാത്രക്കാർ പ്രതിഷേധത്തിലാണ്. വിമാനം എപ്പോൾ പുറപ്പെടുമെന്ന് ഇതുവരെ മറുപടി ലഭിച്ചില്ലെന്ന് യാത്രക്കാർ ആരോപിച്ചു.  

കേരള ഹോക്കി അസോസിയേഷനെതിരെ ശ്രീജേഷ്! സ്വീകരണ ചടങ്ങ് മുടങ്ങിയത് വിവാദമാക്കേണ്ടെന്നും ഇതിഹാസം

ഇന്നലെയും സമാനമായ രീതിയിൽ യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ വിമാനം അവസാന നിമിഷം റദ്ദാക്കിയിരുന്നു. കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുളള എയര്‍ ഇന്ത്യ വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക പ്രശ്നം കാരണം വിമാനമെത്തിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം. വിമാനം റദ്ദാക്കിയതോടെ 250ഓളം യാത്രക്കാരാണ് വലഞ്ഞത്. 

 

 

 


 

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു