'എന്തും പറയാം, എന്നാല്‍ തെറ്റുകൾ വന്നാല്‍ ഉടനടി പ്രതികരിക്കും'; മുഖ്യമന്ത്രിയുടെ 'ചിരി' ചിത്രങ്ങളുമായി മേയർ

Published : Jan 03, 2024, 08:04 PM ISTUpdated : Jan 03, 2024, 08:08 PM IST
'എന്തും പറയാം, എന്നാല്‍ തെറ്റുകൾ വന്നാല്‍ ഉടനടി പ്രതികരിക്കും'; മുഖ്യമന്ത്രിയുടെ 'ചിരി' ചിത്രങ്ങളുമായി മേയർ

Synopsis

''എതിരാളികളായ ജനപ്രതിനിധികളോട് ഇത്തരം നിമിഷങ്ങള്‍ അദ്ദേഹം പങ്കു വയ്ക്കാറുണ്ട്. സമ്പൂര്‍ണ്ണമായ പ്രതിപക്ഷ ബഹുമാനം കാണിക്കുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം.''

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കൊച്ചി മേയര്‍ എം അനില്‍ കുമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സൗഹൃദം പങ്കിടുന്നതിന്റെ ദൃശ്യങ്ങളെന്ന് വിവരിച്ചു കൊണ്ടാണ് അനില്‍ കുമാര്‍ ചിത്രങ്ങള്‍ പങ്കുവച്ചത്. സമ്പൂര്‍ണ്ണമായ പ്രതിപക്ഷ ബഹുമാനം കാണിക്കുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം. ഏതു കാര്യവും അദ്ദേഹത്തോട് ചെന്ന് പറയാം. എന്നാല്‍ ഇടപെടുന്നതിലും സംസാരിക്കുന്നതിലും നമ്മളുടെ ഭാഗത്തു നിന്ന് തെറ്റുകള്‍ വന്നാല്‍ ഉടനടി അദ്ദേഹം പ്രതികരിക്കുമെന്ന് അനില്‍ കുമാര്‍ പറഞ്ഞു. എറണാകുളം സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂള്‍ ശതാബ്ദി ആഘോഷം ഉദ്ഘാടനച്ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണ് അനില്‍കുമാര്‍ പോസ്റ്റ് ചെയ്തത്. 

അനില്‍ കുമാറിന്റെ കുറിപ്പ്: ''ഈ ചിത്രങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സൗഹൃദം പങ്കിടുന്നതിന്റെ ദൃശ്യങ്ങളാണ്. ഇങ്ങനെയുള്ള ചിത്രങ്ങള്‍ നിങ്ങള്‍ ഇതിനു മുമ്പും കണ്ടു കാണും. പലപ്പോഴും പാര്‍ട്ടി സഖാക്കളോട് പങ്കിടുന്നത് പോലെയോ അതില്‍ കൂടുതലോ എതിരാളികളായ ജനപ്രതിനിധികളോട് ഇത്തരം നിമിഷങ്ങള്‍ അദ്ദേഹം പങ്കു വയ്ക്കാറുണ്ട്. സമ്പൂര്‍ണ്ണമായ പ്രതിപക്ഷ ബഹുമാനം കാണിക്കുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം. നിങ്ങള്‍ക്ക് ഏതു കാര്യവും അദ്ദേഹത്തോട് ചെന്ന് പറയാം. എന്നാല്‍ ഇടപെടുന്നതിലും സംസാരിക്കുന്നതിലും നമ്മളുടെ ഭാഗത്തുനിന്ന് തെറ്റുകള്‍ വന്നാല്‍ ഉടനടി അദ്ദേഹം പ്രതികരിക്കും. പലപ്പോഴും ചിരിക്കുന്ന സൗഹാര്‍ദ്ദം പങ്കു വയ്ക്കുന്ന ചിത്രങ്ങള്‍ മറച്ചുവെച്ച് ക്ഷോഭിച്ച അല്ലെങ്കില്‍ ചിരിക്കാത്ത മുഖത്തോടു കൂടിയുള്ള ചിത്രങ്ങള്‍ മാത്രം പുറത്ത് കാണിക്കാനുള്ള ബോധപൂര്‍വ്വമായ പരിശ്രമം കാലങ്ങളായി നടക്കുന്നതാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ ഇങ്ങനെയുള്ള ചിത്രങ്ങളും ഉണ്ട് എന്ന് ജനങ്ങള്‍ കാണട്ടെ.''

 



 വിദ്യാര്‍ഥിനി ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍; ദുരൂഹതയെന്ന് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്