കൊച്ചിയിൽ വീണ്ടും രാസലഹരി വേട്ട: ചേരാനല്ലൂരിലും വൈറ്റിലയിലുമായി രണ്ടുപേർ പിടിയിൽ

Published : Apr 23, 2026, 02:24 PM IST
MDMA

Synopsis

കൊച്ചി നഗരത്തിൽ ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസ് നടപടി ശക്തമാക്കി. വ്യത്യസ്ത റെയ്ഡുകളിലായി 16 ഗ്രാം എംഡിഎംഎ പിടിച്ചെടുക്കുകയും ഷമീർ, റിജോയ് എന്നിവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നഗരം കേന്ദ്രീകരിച്ചുള്ള വലിയ ലഹരി ശൃംഖലയെക്കുറിച്ച് സൂചന ലഭിച്ചതായും പോലീസ് അറിയിച്ചു.

കൊച്ചി: നഗരത്തിൽ ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘങ്ങൾക്കെതിരെ കൊച്ചി സിറ്റി പോലീസ് നടപടി ശക്തമാക്കുന്നു. വ്യത്യസ്ത ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ 16 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. സംഭവത്തിൽ പള്ളുരുത്തി സ്വദേശി ഷമീർ, മരട് സ്വദേശി റിജോയ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു ചേരാനല്ലൂരിലെ പരിശോധന.

നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫ് ടീം ചേരാനല്ലൂർ വൈപടി ഭാഗത്തെ അപ്പാർട്ട്‌മെന്റിൽ നടത്തിയ റെയ്ഡിലാണ് 11.68 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തത്. പള്ളുരുത്തി അഷ്ന മൻസിലിൽ പിഎം ഷമീർ (50) ആണ് ഇവിടെ നിന്ന് പിടിയിലായത്. ഇയാൾ തോപ്പുംപടി, തൃക്കാക്കര, മരട് പോലീസ് സ്റ്റേഷനുകളിലും എറണാകുളം എക്സൈസ് റേഞ്ചിലും നേരത്തെ ലഹരിമരുന്ന് കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ്. തൃക്കാക്കരയിൽ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ ലഹരി ശൃംഖലയിലെ മുഖ്യകണ്ണിയായ കെവിൻ ബി. മാത്യു ആണ് ഷമീറിന് ലഹരിമരുന്ന് എത്തിച്ചുനൽകിയതെന്ന് പോലീസ് കണ്ടെത്തി.

മരട് പോലീസ് വൈറ്റില ഭാഗത്ത് നടത്തിയ പരിശോധനയിലാണ് രണ്ടാമത്തെ പ്രതി പിടിയിലായത്. മരട് തോമസ്‌പുരം കൊല്ലംപറമ്പിൽ വീട്ടിൽ റിജോയ് ബെക്‌സിൻ ഫ്രാൻസിസ് (23) ആണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന 4.04 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു. കൊച്ചി നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വലിയ ലഹരി ശൃംഖലയെക്കുറിച്ച് വ്യക്തമായ സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് സിറ്റി പോലീസിന്റെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആലപ്പുഴക്കാരൻ റോജൻ പോളിന് ഇനി ആറ് മാസക്കാലം കൊച്ചിയിൽ പ്രവേശിക്കാനാവില്ല; പൊലീസ് കാപ്പ ചുമത്തി, നാടുകടത്തി
പ്രായം 58, മാട്രിമോണിയൽ വഴി സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നത് പതിവ്; വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ