വിജയ യാത്ര തുടരുന്നു; കൊച്ചി മെട്രോ ഫീഡര്‍ ബസ് ഇനി ഇന്‍ഫോപാര്‍ക്ക് ഫേസ് ടൂവിലേക്കും

Published : Sep 17, 2025, 09:57 PM IST
kochi metro bus

Synopsis

കളമശേരിയില്‍ നിന്ന് ഇന്‍ഫോപാര്‍ക്ക് ഫേസ്-2 ലേക്ക് കൊച്ചി മെട്രോ ഇ ഫീഡര്‍ ബസ് സര്‍വീസ് നീട്ടുകയും സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തു. 

കൊച്ചി: കളമശേരിയില്‍ നിന്ന് നേരിട്ട് ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ ഇ ഫീഡര്‍ ബസ് സര്‍വീസ്  ഇന്‍ഫോ പാര്‍ക്ക് ഫേസ്-2  ലേക്ക് നീട്ടുകയും സര്‍വ്വീസുകളുടെ എണ്ണം കൂട്ടുകയും ചെയ്തു. കളമശേരി മെട്രോ സ്റ്റേഷനില്‍ നിന്ന് രാവിലെ 7.50,8.10 9.01 എന്നീ സമയങ്ങളിലും ഉച്ചയ്ക്ക് 2.42 നുമാണ് നേരിട്ട് ഫേസ്-2 വിലേക്ക് സര്‍വ്വീസ്. ഇത് കൂടാതെ കളമശേരിയില്‍ നിന്ന് 7.10 ന് കാക്കനാട് വാട്ടര്‍മെട്രോയിലേക്കും 7.30, 12.59, വൈകിട്ട് 6.29 എന്നീ സമയങ്ങളില്‍  ഇന്‍ഫോപാര്‍ക്ക് ഫേസ് 1 ലേക്കും സര്‍വ്വീസുണ്ട്.

ഫേസ് -2 ല്‍ നിന്ന് രാവിലെ 8.48, 9.14, 9.33, 9.56, 3.11, 3.41, വൈകിട്ട് 4.45, 5.00, 6.15 എന്നീ സമയങ്ങളില്‍ ഫേസ് 1 ലേക്കും അവിടെ നിന്ന്് 10.59, 12.44, വൈകിട്ട്  5.30. 5.50, 6.30, 7.25, 7.52 എന്നീസമയങ്ങളില്‍ വാട്ടര്‍ മെട്രോയിലേക്കും കളമശേരിയിലേക്കും സര്‍വ്വീസുണ്ട്. വൈകിട്ട് 6.15 ന് ഫേസ് - 2 ൽ നിന്ന് കളമശേരിയിലേക്ക് നേരിട്ട് സർവീസുമുണ്ട്. വിവിധ സ്ഥാപനങ്ങളിലായി ഏകദേശം 14,000 ഐറ്റി പ്രൊഫഷണലുകള്‍ ജോലി ചെയ്യുന്ന ഇന്‍ഫോപാര്‍ക്ക് ഫേസ് ടു വിലേക്കുള്ള ബസ് സര്‍വ്വീസ് ഈ മേഖലയിലെ യാത്രാക്ലേശത്തിനും ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു