
കൊച്ചി: കൊച്ചി മെട്രോയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ പുതിയ പദ്ധതിയുമായി കെഎംആർഎൽ. വിവിധ സ്ഥലങ്ങളിൽ നിന്നും കൊച്ചി നഗരത്തിൽ വരുന്നവർക്ക്മെട്രോ സ്റ്റേഷനുകളിലേക്കെത്താനുള്ള ബുദ്ധിമുട്ട് യാത്രക്കാരെ ബാധിക്കുന്നതായി കെഎംആർഎൽ കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ബസ്, ഓട്ടോറിക്ഷ, ബോട്ട് തുടങ്ങിയ അനുബന്ധ സർവീസുകളെ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
മെട്രോയെ കൂടുതൽ ജനകീയമാക്കാനായി ഈ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ ഏജൻസികളിൽ നിന്നും വ്യക്തികളിൽ നിന്നും നൂതന ആശയങ്ങൾ സ്വീകരിക്കാൻ കെഎംആർഎൽ തീരുമാനിച്ചിട്ടുണ്ട്. WRI ഇന്ത്യ, ടൊയോട്ട മൊബിലിറ്റി ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കൊച്ചിയിൽ കെഎംആർഎൽ എംഡി മുഹമ്മദ് ഹനീഷ് നിർവ്വഹിച്ചു.
മെട്രോ സ്റ്റേഷനുകളിലേക്ക് കൂടുതൽ ആളുകളെ എത്തിക്കാൻ സ്വീകരിക്കാവുന്ന മറ്റ് മാർഗ്ഗങ്ങളും കെഎംആർഎൽ അന്വേഷിക്കുന്നുണ്ട്. രാജ്യാന്തര തലത്തിൽ ഇത്തരം പദ്ധതികൾ നടപ്പാക്കിയിട്ടുള്ള കമ്പനികളും വ്യക്തികളും ചടങ്ങിൽ ആശയങ്ങൾ പങ്കുവച്ചു. നടപ്പാക്കാൻ കഴിയുന്ന നല്ല ആശയത്തിന് കെഎംആർഎൽ സമ്മാനവും നൽകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam