
കൊച്ചി: മോട്ടോർ സൈക്കിളിൽ സഞ്ചരിച്ച് പെൺകുട്ടികളേയും സ്ത്രീകളേയും കടന്നു പിടിച്ച് ലൈംഗിക അക്രമം നടത്തുന്ന യുവാക്കളെ എറണാകുളം നോർത്ത് പോലീസ് പിടികൂടി. നഗരത്തിലെ ഇടവഴികളിലൂടെ തനിയെ സഞ്ചരിച്ച് വരുന്ന പെൺകുട്ടികളാണ് ഇവരുടെ ഇരകളാകുന്നത്. നാണക്കേട് ഭയന്ന് ഇരകളായവർ പരാതി പറയാതെ പോകുന്നതാണ് ഇവർ മുതലെടുക്കുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ അക്രമത്തിനിരയായ പെൺകുട്ടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിലെ അന്വേഷണത്തിലാണ് വടുതല അരൂക്കുറ്റി ഷെഫീക്ക് മൻസിൽ മുഹമ്മദ് അൻഷാദ് (19), പുല്ലേപടി സി.പി ഉമ്മർ റോഡിൽ മുഹമ്മദ് റാസിക് (18) എറണാകുളം എന്നിവരെ പിടികുടിയത്.
പരാതിക്കാരി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ കലൂർ കടവന്ത്ര പാലാരിവട്ടം ഭാഗങ്ങളിലെ 500-ഓളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. എറണാകുളം നോർത്ത് ഇൻസ്പെക്ടർ ജിജിൻ ജോസഫിന്റെ മേൽനോട്ടത്തിൽ എസ്ഐമാരായ പ്രമോദ്, അനീഷ് , സി. പി.ഒമാരായ ഷിബു , ബിനോജ് കുമാർ, റിനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam