കൊച്ചിയിൽ വാടകയ്ക്കെടുത്ത വീടുകൾ വ്യാജരേഖയുണ്ടാക്കി ഉടമ അറിയാതെ പണയത്തിന് നൽകി; ലക്ഷങ്ങളുടെ തട്ടിപ്പ്

Published : Aug 10, 2026, 10:33 AM IST
kochi rent house

Synopsis

കരാർ കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞ് നൽകാതായതോടെ മേൽനോട്ടക്കാരനായ കാക്കനാട് സ്വദേശിയായ വയോധികൻ നേരിട്ടെത്തി അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് മൂന്ന് വീടുകളും തന്റെ അറിവില്ലാതെ വ്യാജ രേഖകളുണ്ടാക്കി മറ്റ് മൂന്ന് കുടുംബങ്ങൾക്ക് പണയത്തിന് നൽകിയതായി ഇയാൾ അറിയുന്നത്.

കാക്കനാട്(കൊച്ചി): വാടകയ്ക്കെടുക്കുന്ന വീടുകൾ ഉടമ അറിയാതെ വ്യാജ രേഖകളുണ്ടാക്കി മറ്റുള്ളവർക്ക് പണയത്തിന് നൽകി ലക്ഷങ്ങൾ തട്ടുന്ന സംഘങ്ങൾ കാക്കനാട് കേന്ദ്രീകരിച്ച് സജീവമാകുന്നു. തൃക്കാക്കര ഭാഗത്ത് വാടക വീടുകൾക്കും പണയ വീടുകൾക്കും ആവശ്യകത ഉയർന്നതോടെയാണ് തട്ടിപ്പ് സംഘങ്ങൾ ഇത് മുതലെടുക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം തൃക്കാക്കര പൊലീസിൽ ലഭിച്ച പരാതിയോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവന്നത്. വാടകയ്ക്കെടുത്ത വീടുകൾ കരാർ കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞ് നൽകാതായതോടെ മേൽനോട്ടക്കാരനായ കാക്കനാട് സ്വദേശിയായ വയോധികൻ നേരിട്ടെത്തി അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് മൂന്ന് വീടുകളും തന്റെ അറിവില്ലാതെ വ്യാജ രേഖകളുണ്ടാക്കി മറ്റ് മൂന്ന് കുടുംബങ്ങൾക്ക് പണയത്തിന് നൽകിയതായി ഇയാൾ അറിയുന്നത്.

മൂന്ന് വീടുകളാണ് പരാതിക്കാരൻ മുൻപ് വാടകയ്ക്ക് നൽകിയിരുന്നത്. കരാർ കാലാവധി കഴിഞ്ഞിട്ടും വീടുകൾ ഒഴിയാനോ വാടക കുടിശ്ശിക തീർക്കാനോ ഇവർ തയ്യാറായിരുന്നില്ല. നിലവിൽ 5.56 ലക്ഷം രൂപയുടെ വാടക കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നാണ് പരാതി. ഇതിന് പുറമേ വീട്ടുടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഓരോ വീടിനും 10 ലക്ഷം രൂപ വീതം വാങ്ങി മറ്റ് വ്യക്തികൾക്ക് വ്യാജ കരാറുകളുണ്ടാക്കി പണയത്തിന് നൽകിയതായും പരാതിയുണ്ട്.വസംഭവത്തിൽ കാക്കനാട് സ്വദേശിയായ വയോധികന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു. സമാന രീതിയിൽ കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അടച്ചിട്ട വീടുകളുടെ വാതിൽ ലോക്ക് തകർത്ത് കയറും, കോപ്പർ വയറിങ് സാമഗ്രികൾ കവരുന്ന സംഘം സജീവം, പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം
കോഴിക്കോട് സംഘർഷം, മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു, ഒരാൾ കസ്റ്റഡിയിൽ