ബ്രേക്ക് നഷ്ടമായെന്ന് അലറി വിളിച്ച് ഡ്രൈവർ; വല്ലാർപാടം ബസ് അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Published : Oct 02, 2024, 08:57 AM ISTUpdated : Oct 02, 2024, 09:10 AM IST
ബ്രേക്ക് നഷ്ടമായെന്ന് അലറി വിളിച്ച് ഡ്രൈവർ; വല്ലാർപാടം ബസ് അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Synopsis

ആംബുലൻസിലും ബൈക്കുകളിലും ബസ് ഇടിച്ചു. ഡ്രൈവർ ട്രക്കിൽ ബസ് ഇടിച്ചു നിർത്തിയതോടെ വൻ അപകടം ഒഴിവായി. ബ്രേക്ക് നഷ്ടമായി എന്ന് ഡ്രൈവർ അലറി വിളിക്കുന്നതും ദൃശ്യങ്ങളിൽ കേള്‍ക്കാം.

കൊച്ചി: കൊച്ചി വല്ലാർപാടം ബസ് അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബസ്സിന്റെ ബ്രേക്ക് നഷ്ടമായതിന് പിന്നാലെയാണ് അപകടം ഉണ്ടായത്. ആംബുലൻസിലും ബൈക്കുകളിലും ബസ് ഇടിച്ചു. ഡ്രൈവർ ട്രക്കിൽ ബസ് ഇടിച്ചു നിർത്തിയതോടെ വൻ അപകടം ഒഴിവായി. ബ്രേക്ക് നഷ്ടമായി എന്ന് ഡ്രൈവർ അലറി വിളിക്കുന്നതും ദൃശ്യങ്ങളിൽ കേള്‍ക്കാം. ആംബുലൻസിലെ രോഗിയും ബസ്സിലെ യാത്രക്കാരും അടക്കം 20 ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വല്ലാർപാടം കണ്ടെയ്ന‌ർ ടെർമിനലിന് സമീപം അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട സ്വകാര്യ ബസ് മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗോശ്രീ പാലം കടന്നെത്തിയ ബസ് നിയന്ത്രണം വിട്ട് ആദ്യം രോഗിയുമായി വന്ന ആംബുലൻസിന്‍റെ പുറകിലാണ് ഇടിച്ചത്. പിന്നാലെ കണ്ടെയ്നർ ലോറിയിൽ ഇടിച്ചാണ് ബസ് നിറുത്തിയത്. ആംബുലൻസിലെ രോഗിയും ബസ്സിലെ യാത്രക്കാരും അടക്കം പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ബസ് ഡ്രൈവ‌ർക്കും സാരമായി പരിക്കേറ്റു.  

PREV
Read more Articles on
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും