5 കിലോമീറ്റ‍ർ ഓടിച്ചിട്ട് പിടികൂടി! കൊച്ചിയിൽ സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ്, യുവതിയും കൗമാരക്കാരനും പിടിയിൽ, പിന്നാലെ പുറത്തായി മോഷണക്കഥ

Published : May 24, 2026, 11:47 AM IST
AI Image

Synopsis

കൊച്ചിയിൽ ഹെൽമെറ്റില്ലാതെ സ്കൂട്ടറോടിച്ച യുവതിയെയും കൗമാരക്കാരനെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടി. തുടർന്നുനടന്ന പരിശോധനയിൽ വാഹനം മാസങ്ങൾക്ക് മുൻപ് മോഷ്ടിച്ചതാണെന്നും നമ്പർ പ്ലേറ്റ് വ്യാജമാണെന്നും തെളിഞ്ഞു. തുടർ നടപടികൾക്കായി വാഹനം കളമശ്ശേരി പൊലീസിന് കൈമാറി.

കൊച്ചി: മോഷ്ടിച്ച ബൈക്കിൽ യാത്ര ചെയ്ത യുവതിയെയും കൗമാരക്കാരനെയും പിടികൂടി പൊലീസ്. കാക്കനാട്- കളമശ്ശേരി മേഖലയിൽ സീപോർട്ട് എയർപോർട്ട് റോഡിൽ ആണ് സംഭവം. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പതിവ് വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ, ഹെൽമെറ്റില്ലാതെ സ്കൂട്ടർ ഓടിച്ച യുവതിയും ഒപ്പം ഉണ്ടായ പതിനേഴുകാരനെയും ശ്രദ്ധയിൽപ്പെട്ടു. ഉദ്യോഗസ്ഥർ കൈകാണിച്ചെങ്കിലും സ്കൂട്ടർ നിർത്താതെ ഓടിച്ച് പോയി.

തുടർന്ന് അഞ്ച് കിലോമീറ്ററോളം ഇരുവരെയും പിന്തുടർന്ന് പിടികൂടി. സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് പരിശോധിച്ച ഉദ്യോഗസ്ഥർ ഉടൻ തന്നെ രജിസ്റ്റേ‌ർഡ് ഉടമയെ വിളിച്ചു. ഇതോടെ യുവതി ഓടിച്ചിരുന്ന സ്കൂട്ടറിലെ നമ്പർ വ്യാജമാണെന്ന് ഉറപ്പായി. തുടർന്ന് ചേസിസ് നമ്പറും എൻജിൻ നമ്പറും പരിശോധിച്ച് വാഹനത്തിന്റെ യഥാർത്ഥ രജിസ്ട്രേഷൻ നമ്പർ കണ്ടെത്തി.

യഥാർത്ഥ ഉടമയെ വിളിച്ചപ്പോഴാണ് സ്കൂട്ടർ മാസങ്ങൾക്ക് മുൻപ് മോഷണം പോയതായി അറിയിച്ചത്. ഫെബ്രുവരി 22ന് എറണാകുളം കോൺവെന്റ് ജങ്ഷനിൽ നിന്നാണ് സ്കൂട്ടർ മോഷണം പോയത്. ഉടമ എറണാകുളം സെൻട്രൽ പോലീസിൽ പരാതിയും നൽകിയിരുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത സ്കൂട്ടർ തുടർ നടപടികൾക്കായി കളമശ്ശേരി പൊലീസിന് കൈമാറി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോഴിക്കോട് പെരുമണ്ണയില്‍ രണ്ട് കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു
പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പുതിയ ബ്ലോക്ക് നിലവാരം ഉറപ്പാക്കിയുള്ള നിർമ്മാണം സാധിച്ചില്ലെന്ന് എൻജിനീയറുടെ തുറന്ന് പറച്ചിൽ