
പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പുതിയ ബ്ലോക്ക് നിർമ്മാണത്തെക്കുറിച്ചാണ് എച്ച്എംസി യോഗത്തിൽ എൻജിനീയറുടെ തുറന്നുപറച്ചിൽ. തെരഞ്ഞെടുപ്പിന് മുന്നേ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യാൻ ഉന്നതങ്ങളിൽ നിന്ന് സമ്മർദ്ദമുണ്ടായതായി കിറ്റ്കോ എൻജിനീയർ സമ്മതിച്ചതായി എച്ച്എംസി അംഗം നഹാസ് പത്തനംതിട്ട ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എൻജിനീയറുടെ തുറന്നുപറച്ചിലിന് പിന്നാലെ, ഇതുവരെയുള്ള എല്ലാ നിർമ്മാണ പ്രവർത്തികളും പരിശോധിക്കാൻ ആറന്മുള എംഎൽഎ അബിൻ വർക്കിയുടെ നിർദേശം നൽകി. ഫയലുകൾ ഹാജരാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദ്ദേശം നൽകി. എല്ലാ കണക്കുകളും ഓഡിറ്റ് ചെയ്യും. ഭിത്തി കെട്ടി തൊട്ടു പിന്നാലെ സിമൻറ് പൂശലും നടത്തുന്നതിനെതിരെ കോൺഗ്രസ് അന്ന് പ്രതിഷേധിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam