
കൊല്ലം: അഞ്ഞൂറ് രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് 12 വയസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷൻ അംഗം വി. ഗീത അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. വാർത്തയുടെ അടിസ്ഥാനത്തിൽ പൊതു പ്രവർത്തകൻ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
പിറവന്തൂർ വെട്ടിത്തിട്ട ലിവിംഗ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയിലാണ് (ബോയ്സ് ഹോം) സംഭവം നടന്നത്. അടൂർ സ്വദേശികളായ കുട്ടികൾക്കാണ് പീഡനമേറ്റത്. അമ്മ സുഖമില്ലാതെ കിടപ്പിലായതിനെ തുടർന്നാണ് നാലു മക്കളിൽ രണ്ടു പേരെ ഇവിടെയാണ് താമസിപ്പിച്ചിരുന്നത്. പണം എടുത്തിട്ടില്ലെന്ന് പറഞ്ഞിട്ടും കയർ ഉപയോഗിച്ച് കാലിൽ കെട്ടി ഉയർത്തിയശേഷം കൊല്ലും എന്ന് പാചകക്കാരൻ പറഞ്ഞതായി മർദ്ദനമേറ്റ കുട്ടി പറഞ്ഞു. മർദ്ദിച്ചയാൾ മദ്യപിച്ചിരുന്നതായുംകുട്ടി മൊഴി നൽകി. ബോയ്സ് ഹോം പാചകക്കാരൻ അടക്കം രണ്ട് പേരാണ് സംഭവത്തിൽ അറസ്റ്റിലായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam