
കൊല്ലം: പൊലീസ് സംഘത്തെ കാർ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തി എംഡിഎംഎയുമായി കടന്നു കളയാൻ ശ്രമിച്ച കാപ്പ കേസ് പ്രതിയെ സാഹസികമായി പിടികൂടി. കാപ്പാ കേസ് പ്രതി സനൂജ് ആണ് പിടിയിലായത്. ചാത്തന്നൂരിലാണ് സംഭവം.
കാറ് തടഞ്ഞ് പരിശോധിക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫീസർ ഷെഫീക്കിനെയാണ് ഇടിച്ചിട്ടത്. സനൂജ് എംഡിഎംഎയുമായി വരുന്ന രഹസ്യവിവരം ഡാൻസഫ് സംഘത്തിന് ലഭിച്ചതനുസരിച്ച് ഷെഫീക്കും സംഘവും അവിടേക്ക് പരിശോധനയ്ക്ക് എത്തുകയായിരുന്നു. കാർ തടഞ്ഞു പരിശോധിക്കുന്നതിനിടയിൽ സനൂജ് വേഗത്തിൽ വാഹനം ഓടിച്ചു പോകുകയായിരുന്നു. ഷെഫീക്ക് സഞ്ചരിച്ചിരുന്ന ബൈക്കിനെയും പിന്നിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരെയും ഇടിച്ചുതെറിപ്പിച്ചാണ് സനൂജ് മുന്നോട്ടു പോകാൻ തയ്യാറെടുത്തത്.
കാറിൽ ബൈക്ക് കുരുങ്ങിയിട്ടും നിർത്താതെ ഷെഫീക്കിനെയും വലിച്ചുകൊണ്ട് ഏറെ ദൂരം മുന്നോട്ടു പോയി. പിന്നീട് ഏറെ പണിപ്പെട്ട് ഡാൻസഫ് സംഘം സനൂജിനെ പിടികൂടി. പിടിയിലായ സനൂജിൽ നിന്ന് 9 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഒരു വർഷം മുമ്പ് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനെ വാഹന പരിശോധനയ്ക്കിടയിൽ കാലിലൂടെ കാറ് കയറ്റിയ കേസിൽ ഉൾപ്പെടെ പ്രതിയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam