കലാശക്കൊട്ടിനിടെ കൊല്ലത്ത് രണ്ടിടത്ത് സംഘര്‍ഷം

Web Desk   | Asianet News
Published : Dec 07, 2020, 12:46 AM IST
കലാശക്കൊട്ടിനിടെ കൊല്ലത്ത് രണ്ടിടത്ത് സംഘര്‍ഷം

Synopsis

അഞ്ചല്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി ഷീജയുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. കലാശക്കൊട്ടിന്‍റെ ഭാഗമായി റോഡ് ഷോ നടത്തുന്നതിനിടെ സിപിഎം പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു

കലാശക്കൊട്ടിനിടെ കൊല്ലം ജില്ലയില്‍ രണ്ടിടത്ത് സംഘര്‍ഷം. അഞ്ചലില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വാഹനം ആക്രമിക്കപ്പെട്ടു. ചിതറയില്‍ ഏറ്റുമുട്ടിയ യുഡിഎഫ് എല്‍ഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി.

അഞ്ചല്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി ഷീജയുടെ വാഹനമാണ് ആക്രമിക്കപ്പെട്ടത്. കലാശക്കൊട്ടിന്‍റെ ഭാഗമായി റോഡ് ഷോ നടത്തുന്നതിനിടെ സിപിഎം പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നെന്ന് ഷീജ ആരോപിച്ചു. പ്രതിഷേധവുമായി യുഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

ചിതറയില്‍ കലാശക്കൊട്ടിനിടെ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിന് വഴിവയ്ക്കുകയായിരുന്നു. തുടര്‍ന്നായിരുന്ന പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശിയത്. കഴിഞ്ഞ ദിവസം രാത്രി കൊട്ടാരക്കര പുത്തൂര്‍ എസ്എന്‍ പുരത്ത് ബിജെപിയുടെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥി കെ.ആര്‍.രാധാകൃഷ്ണനു നേരെയും സാമൂഹിക വിരുദ്ധരുടെ ആക്രമണം ഉണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

4-ാം നമ്പർ പ്ലാറ്റ്ഫോമിൻ്റെ എസി ഹാളിനടുത്ത് ബാഗുകൾ വച്ചിരിക്കുന്നു, സംശയം തോന്നി ആർപിഎഫിന്റെ പരിശോധന; കഞ്ചാവ് പിടിച്ചെടുത്തു
തൃശൂരിലെ നടുക്കുന്ന സംഭവം; 23കാരിയെ വെട്ടി പരിക്കേൽപ്പിച്ചു, കാൽ അറ്റ നിലയിൽ, ഭർത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്