ആശാരിപ്പണിക്കെത്തി, ജോലിക്കിടെ വീട്ടിലെ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം, കൊല്ലം സ്വദേശി കോഴിക്കോട് അറസ്റ്റിൽ

Published : Nov 07, 2025, 08:56 PM IST
minor abuse arrest

Synopsis

ജോലി നടക്കുന്നതിനിടെ വാതില്‍ പിടിച്ചുകൊടുക്കാനെന്ന വ്യാജേന കുട്ടിയെ അകത്തേക്ക് വിളിച്ചുവരുത്തിയ ഇയാള്‍ ലൈംഗിക താല്‍പര്യത്തോടെ ഉപദ്രവിക്കുകയായിരുന്നു

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കന്‍ പിടിയില്‍. കൊല്ലം പെരിനാട് സ്വദേശി തൊട്ടുംങ്കര വീട്ടില്‍ വിശ്വംബരന്‍(54) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആശാരിപ്പണിക്കായി എത്തിയതായിരുന്നു ഇയാള്‍. ജോലി നടക്കുന്നതിനിടെ വാതില്‍ പിടിച്ചുകൊടുക്കാനെന്ന വ്യാജേന കുട്ടിയെ അകത്തേക്ക് വിളിച്ചുവരുത്തിയ ഇയാള്‍ ലൈംഗിക താല്‍പര്യത്തോടെ ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കുന്ദമംഗലം പൊലീസാണ് കേസ് അന്വേഷിച്ചത്. എസ്‌ഐ അഭിലാഷ്, എഎസ്‌ഐ മഞ്ജിത്ത്, സിപിഒ ഷമീര്‍ എന്നിവരുള്‍പ്പെട്ട സംഘം കുന്നമംഗലത്തിനടുത്ത് പത്താം മൈലില്‍ വച്ചാണ് വിശ്വംഭരനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ
പുലർച്ചെ മൂന്ന് മണിക്ക് വീട്ടിലെത്തി, ജനൽ ചില്ലുകളും വീട്ടുപകരങ്ങളും അടിച്ചു തകർത്തു, ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ