സ്ത്രീകള്‍ക്കെതിരെ വിവാദ പരാമര്‍ശം: കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും തള്ളി

By Web TeamFirst Published Jan 10, 2019, 11:30 AM IST
Highlights

നടൻ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്കെതിരെ നടത്തിയ പ്രസംഗത്തിന്‍റെ പേരിലെടുത്ത കേസിലായിരുന്നു മുൻകൂർ ജാമ്യം തേടി കൊല്ലം തുളസി ഹൈക്കോടതിയെ സമീപിച്ചത്.
 

കൊച്ചി: നടൻ കൊല്ലം തുളസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്ക് പിന്നാലെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്‍റെ  കേസിലായിരുന്നു മുൻകൂർ ജാമ്യം തേടി കൊല്ലം തുളസി ഹൈക്കോടതിയെ സമീപിച്ചത്.

സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനാണ് പൊലീസ് കേസെടുത്തത്.  പ്രസംഗത്തിൽ കൊല്ലം തുളസി വിധി പ്രസ്താവിച്ച ജഡ്ജിമാരെയും വിമർശിച്ചിരുന്നു.  അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകാൻ ഹൈക്കോടതി കൊല്ലം തുളസിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.

കൊല്ലം ചവറയിൽ നടന്ന വിശ്വാസ സംരക്ഷണ ജാഥയുടെ പ്രസംഗത്തിലായിരുന്നു ശബരിമലയിലേക്ക് പോകുന്ന യുവതികളെ രണ്ടായി കേരളമെന്ന കൊല്ലം തുളസി പ്രസംഗിച്ചത്. വിധി പ്രസ്ഥാപിച്ച ജഡ്ജിമാർ ശുംഭന്മാർ ആണെന്നും അന്ന് കൊല്ലം തുളസിയുടെ പ്രസംഗത്തിൽ ഉണ്ടായിരുന്നു ഇതിനെതിരെയാണ് ചവറ പോലീസ് കേസെടുത്തത്.

click me!