ആദ്യമിടിച്ചത് പിക്കപ്പ് വാൻ, പിന്നെ ടിപ്പറും ട്രാവലറും ബസും; 6 വണ്ടികള്‍ കൂട്ടിയിടിച്ച് 35 പേര്‍ക്ക് പരിക്ക്

Published : Sep 09, 2024, 09:08 PM IST
ആദ്യമിടിച്ചത് പിക്കപ്പ് വാൻ, പിന്നെ ടിപ്പറും ട്രാവലറും ബസും; 6 വണ്ടികള്‍ കൂട്ടിയിടിച്ച് 35 പേര്‍ക്ക് പരിക്ക്

Synopsis

റോഡിനു  മധ്യഭാഗത്തായി നിർത്തിയ ജീപ്പിന് പിന്നിൽ പിക്കപ്പ് വാനും പിന്നാലെ ടിപ്പർ ലോറിയും ട്രാവലറും കെഎസ്ആർടിസി ബസ്സും ഇടിച്ചു. 

കൂത്താട്ടുകുളം: എം സി റോഡിൽ കൂത്താട്ടുകുളം നഗരത്തിൽ ആറുവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 35 പേർക്ക് പരിക്കേറ്റു. കൂത്താട്ടുകുളം വി സിനിമ തിയേറ്ററിന് സമീപം വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു അപകടം. റോഡിനു  മധ്യഭാഗത്തായി നിർത്തിയ ജീപ്പിന് പിന്നിൽ പിക്കപ്പ് വാനും പിന്നാലെ ടിപ്പർ ലോറിയും ട്രാവലറും കെഎസ്ആർടിസി ബസ്സും ഇടിച്ചു. 

കെഎസ്ആർടിസി ബസ്സിന്റെ പിന്നിൽ ഒരു  കാറും തട്ടി. ബസിലും ട്രാവലറിലും കാറിലും ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ ഒരു യുവതിയെ ഇതൊക്കെ ചികിത്സയ്ക്കായി കോട്ടയത്തേക്ക് മാറ്റി അപകടത്തെത്തുടർന്ന് എം സി റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. കൂത്താട്ടുകുളം അഗ്നിരക്ഷാ സേനയും പോലീസും ചേർന്നാണ് ഗതാഗതം പുനസ്ഥാപിച്ചത്.

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്