അദീന അൻസിലിന് കലക്കി കൊടുത്തത് 'പാരഗ്വിറ്റ്', കൊന്നത് തമ്മിൽ പ്രശ്നങ്ങളുണ്ടായതോടെ; ഷാരോൺ വധക്കേസിന് സമാനം

Published : Aug 01, 2025, 11:26 PM ISTUpdated : Aug 01, 2025, 11:28 PM IST
Kothamangalam murder

Synopsis

മാരകവിഷം ശരീരത്തിന് അകത്ത് ചെന്ന് ആന്തരിക അവയവങ്ങൾ തകർന്നാണ് അൻസിൽ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.

കോതമംഗലം: എറണാകുളം ജില്ലയിലെ കോതമംഗലത്ത് യുവാവിനെ വീട്ടിൽ വിളിച്ച് വരുത്തി വിഷം കൊടുത്ത് കൊന്ന സംഭവം പാറശ്ശാല ഷാരോൺ വധക്കേസിന് സമാനം. എറണാകുളം കോതമംഗലത്തിന് സമീപമുള്ള ഒരു ഗ്രാമ പ്രദേശമാണ് മാതിരപ്പള്ളി. ആ നാട്ടുകാരനായ അൻസിൽ, അൻസിലിന്‍റെ പെൺ സുഹൃത്തായിരുന്നു അദീന. ഏറെ നാളായി അടുപ്പത്തിലായിരുന്ന അൻസിലിനെ അദീന വിഷം കൊടുത്ത് കൊന്നു. അൻസിലിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഈ കടും കൈ. കളനാശിനി നൽകിയാണ് കൊലപാതകം. പാറശ്ശാല ഷാരോൺ വധക്കേസിന് ശേഷം കേരളം വീണ്ടും നടുങ്ങിയ സമാനമായ സംഭവമാണ് കോതമംഗലത്ത് യുവാവിന്‍റെ കൊലപാതകം.

ഷാരോൺ വധക്കേസിലെ കുറ്റവാളി ഗ്രീഷ്മയെ കേരളം മറക്കില്ല. ഏറെക്കുറെ സമാനമായ നടുക്കുന്ന കൊലപാതകമാണ് എറണാകുളം കോതമംഗലത്ത് നടന്നത്. മാതിരപ്പിള്ളി കരയിൽ മേലേത്ത് മാലിൽ വീട്ടിൽ അലിയാർ മകൻ 38 വയസ്സുള്ള അൻസിൽ ഇന്നലെ രാത്രിയാണ് വിഷമുള്ളിൽ ചെന്നുള്ള ചികിത്സയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങിയത്. ഏറെക്കാലമായി അടുപ്പത്തിലായിരുന്ന അന്‍സിലിനെ ഒഴിവാക്കാൻ ചേലാട് സ്വദേശിനി അദീന നടത്തിയ ക്രൂരകൃത്യമാണ് കൊലപാതകമെന്ന് പൊലീസ് പറയുന്നു.

വിവാഹതിനായിരുന്ന അൻസിൽ ഇടയ്ക്കിടെ കോതമംഗലം ചെമ്മീൻ കുത്തിൽ അദീന ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ എത്തുമായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും നടന്നിരുന്നു. ഒടുവിൽ ഇരുവർക്കും ഇടയിൽ ചില പ്രശ്നങ്ങൾ ഉടലെടുത്തു.അങ്ങനെ അന്‍സിലിനെ ഇല്ലാതാക്കാൻ അദീന തീരുമാനിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രി അന്‍സിലിനെ തന്ത്രപരമായിഅദീന തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അർദ്ധരാത്രി സമയത്ത് വിഷം കലക്കി നൽകിയതായാണ് പൊലീസ് പറയുന്നത്. പിന്നാലെ അദീന അൻസിലിന്റെ ബന്ധുക്കളെ വിളിച്ചു കാര്യവും പറഞ്ഞു. അവശനിലയിലായ അൻസിൽ ഉടൻ പൊലീസിനെയും വിളിച്ചു.

അദീനയെ കസ്റ്റഡിയിലെടുത്ത പൊലീസ് ആദ്യം ചുമത്തിയത് വധശ്രമം ആയിരുന്നു. അൻസിലിന്റെ മരണത്തിന് പിന്നാലെ കൊലപാതക കുറ്റം ചുമത്തി. കളനാശിനിയായ പാരഗ്വിറ്റ് ആണ് അതിന് നൽകിയത്.  കടയിൽ നിന്ന് കളനാശിനി വാങ്ങിയതിന്റെയും വീട്ടിൽ സൂക്ഷിച്ചതിന്‍റെയും എല്ലാം തെളിവുകൾ പൊലീസിന് ലഭിച്ചു. മാരകവിഷം ശരീരത്തിന് അകത്ത് ചെന്ന് ആന്തരിക അവയവങ്ങൾ തകർന്നാണ് അൻസിൽ മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ചെമ്മീൻ കുത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന അദീന അയൽവാസികളുമായി യാതൊരു അടുപ്പവും ഇല്ലായിരുന്നു. ഇടയ്ക്ക് വീട്ടിൽ വരുന്ന ഏക വ്യക്തി അൻസിലായിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്. അതേസമയം അൻസിലിനെ കൊല്ലുമെന്ന് നേരത്തെ തന്നെ അജീന ഭീഷണി മുഴക്കിയതായി അന്‍സിലിന്റെ ബന്ധുക്കൾ പ്രതികരിച്ചു.

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ