പെൺകുട്ടിയെ ശല്യം ചെയ്തത് വിലക്കിയ സഹോദരനെ കുത്തി പരിക്കേൽപ്പിച്ച സംഭവം; ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ

Published : Aug 01, 2025, 10:55 PM IST
Arrest

Synopsis

സഹോദരിയെ ശല്യം ചെയ്യരുതെന്ന് പറഞ്ഞതിന് ഡിഗ്രി വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. 

തിരുവനന്തപുരം: സഹോദരിയെ ശല്യം ചെയ്യരുതെന്ന് പറഞ്ഞു വിലക്കിയ ഡിഗ്രി വിദ്യാർഥിയായ സഹോദരനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ. ബാലരാമപുരം അയണിമൂട് സ്വദേശി സോജൻ (19)നും വിഴിഞ്ഞം സ്വദേശിയായ ഒരാളുമാണ് പിടിയിലായത്. പാരിപ്പള്ളിയിൽ സുഹൃത്തിന്‍റെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് പ്രതിയെ വിഴിഞ്ഞം പൊലീസ് പിടികൂടിയത്.

ചൊവ്വാഴ്ച രാത്രി ഒമ്പതോടെ വെങ്ങാനൂർ നീലകേശി ക്ഷേത്രത്തിന് സമീപം നടന്ന സംഭവത്തിൽ പൂവാർ സ്വദേശിയായ 23 കാരനാണ് കൈയിൽ കുത്തേറ്റത്. ഫോണിൽ വിളിച്ച പെൺകുട്ടിയുടെ സഹോദരനെ നേരിൽ കണ്ട് സംസാരിക്കാമെന്ന് പറഞ്ഞ് രാത്രി ഉച്ചക്കട വട്ടവിള കുരിശടിക്ക് സമീപം വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വാക്കുതർക്കമുണ്ടാവുകയും പ്രതി ഇടുപ്പിൽ സൂക്ഷിച്ചിരുന്ന കത്തി എടുത്ത് കുത്തുകയായിരുന്നു.

ഇടതു കൈമുട്ടിൽ കുത്തേറ്റ് യുവാവിന് ആറ്സ്റ്റിച്ചുകൾ ഉണ്ടായിരുന്നു. പിന്നാലെയാണ് പരാതി നൽകിയത്. ഒളിവിൽപോയ ഇയാളെ കണ്ടെത്താൻ പൊലീസ് തലസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു. സോജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തുവെന്നും പ്രായപൂർത്തിയാകാത്തയാളെ ജുവൈനൽ കോടതിയിൽ ഹാജരാക്കിയെന്നും പൊലീസ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം, വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു
'എന്തിനാ വാവേ ഇത് ചെയ്തത്...', ദീപക്കിന്‍റെ അമ്മയുടെ കരച്ചിൽ ഉള്ളുലയ്ക്കുന്നു, ആ അമ്മയ്ക്ക് നീതി വേണം; ടി സിദ്ദിഖ്