കോട്ടയത്ത് 11 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Published : Dec 04, 2021, 06:33 PM ISTUpdated : Dec 04, 2021, 06:45 PM IST
കോട്ടയത്ത് 11 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Synopsis

ഗെയിം കളിക്കാൻ മൊബൈൽ നൽകാത്തതിനെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം

കോട്ടയം: കുമ്മണ്ണൂരിൽ 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കുമ്മണ്ണൂർ പാറയ്ക്കാട്ട് വീട്ടിൽ സിയോൺ രാജുവാണ് മരിച്ചത്. ഗെയിം കളിക്കാൻ മൊബൈൽ നൽകാത്തതിനെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് വിവരം. ഏറെനേരം ഗെയിം കളിച്ചപ്പോൾ കുട്ടിയുടെ കൈയ്യിൽ നിന്ന് ഫോൺ വാങ്ങി വെച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് മുറിയിൽ കയറി വാതിലടക്കുകയായിരുന്നു. ജനൽ കമ്പിയിൽ പുതപ്പ് കെട്ടി തൂങ്ങി മരിക്കുകയായിരുന്നു.


കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ 11 വയസുകാരൻ മുങ്ങിമരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയിൽ വിദ്യാത്ഥി പുഴയിൽ മുങ്ങിമരിച്ചു. കക്കാട് പുതിയേടത്ത് നജീബിന്റെ മകൻ നിഹാലാണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം ഇരുവഴിഞ്ഞിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഒരുമണിക്കൂറാളം തിരച്ചിൽ നടത്തിയ ശേഷമാണ് നിഹാലിനെ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.   
 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്