സഞ്ജു ഫോമായി, ഇന്ത്യൻ ടീം കപ്പും നേടി, ഇതിൽപ്പരം എന്തുവേണം! 63 ജീവനക്കാർക്ക് 2000 രൂപ സമ്മാനം നൽകി കോട്ടയം സ്വദേശി

Published : Mar 10, 2026, 10:50 AM IST
Sanju Samson

Synopsis

സഞ്ജു സാംസൺ ടി20 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ഇന്ത്യ കിരീടം നേടുകയും ചെയ്തതിൻ്റെ സന്തോഷത്തിൽ, കോട്ടയം പാമ്പാടി സ്വദേശിയായ നിതിൻ ബാബു തൻ്റെ 63 ജീവനക്കാർക്ക് 2000 രൂപ വീതം സമ്മാനമായി നൽകി. സഞ്ജുവിൻ്റെ കടുത്ത ആരാധകനായ അദ്ദേഹം ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങളിലെ പ്രകടനങ്ങൾക്കാണ് ഈ തുക നൽകിയത്.

കോട്ടയം: സഞ്ജു സാംസൺ ഫോമാകുകയും ഇന്ത്യ ലോകകപ്പ് വിജയികളാകുകയും ചെയ്തതോടെ ജീവനക്കാർക്ക് വാരിക്കോരി സമ്മാനം നൽകി കോട്ടയത്തെ പാമ്പാടി ഫിയർ ഗാർമെന്റ്‌സ് ഉടമ. വെർച്വർ ക്വാർട്ടർ, സെമി, ഫൈനൽ മത്സരങ്ങളിൽ തന്റെ പ്രിയതാരം ഫോമാകുക ചെയ്തതോടെ 2000 രൂപയാണ് നിതിൻ ബാബു തന്റെ ജീവനക്കാർക്ക് സമ്മാനമായി നൽകിയത്. സ്ഥാപനത്തിലെ 63 ജീവനക്കാർക്കായിരുന്നു സമ്മാനം. കടുത്ത സഞ്ജു സാംസൺ ആരാധകനാണ് നിതിൻ.

ക്വാർട്ടർ ഫെെനൽ മുതലാണ് നിതിൻ സമ്മാനം നൽകി തുടങ്ങിയത്. മത്സരത്തിൽ വിൻഡീസിനെതിരെ സഞ്ജു പുറത്താകാതെ 97 റൺസെടുക്കുകയും പ്ലയർ ഓഫ് ദ മാച്ച് ആകുകയും ചെയ്തതോടെ എല്ലാ ജീവനക്കാർക്കും 500 രൂപ സമ്മാനം നൽകി. സെമി ഫെെനലിലും സഞ്ജു ഫോം തുടരുകയും ഇം​ഗ്ലണ്ടിനെതിരെ 89 റൺസ് നേടി പ്ലയർ ഓഫ് ദ മാച്ച് ആകുകയും ചെയ്തതോടെ 1000 രൂപ നൽകി. ഫൈനലിൽ വിജയിച്ചപ്പോഴും 500 രൂപ നൽകി. അങ്ങനെ മൊത്തം 2000 രൂപയാണ് ജീവനക്കാർക്ക് നൽകിയത്.

തുടര്‍ച്ചയായ രണ്ടാം തവണയും ടി20 ലോകകപ്പ് കിരീടം ചൂടി ചരിത്രം കുറിച്ച ഇന്ത്യന്‍ കരുത്തിന് പിന്നാലെ, ടൂര്‍ണമെന്റിലെ മികച്ച ടീമിനെ ഐസിസി പ്രഖ്യാപിച്ചു. ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തകര്‍ത്ത് കിരീടം നിലനിര്‍ത്തിയ ഇന്ത്യയില്‍ നിന്ന് താരങ്ങള്‍ ടീമില്‍ ഉള്‍പ്പെട്ടു. ടൂര്‍ണമെന്റിലെ താരവും ഇന്ത്യന്‍ ഓപ്പണറുമായ സഞ്ജു സാംസണും ടീമിലെത്തി. വിക്കറ്റ് കീപ്പറും സഞ്ജു തന്നെ. ഇയാന്‍ ബിഷപ്പ്, ഇയോയിന്‍ മോര്‍ഗന്‍ എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് ടീമിനെ തിരഞ്ഞെടുത്തത്. ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണ്‍ ആണ് ഈ ടീമിലെ വിക്കറ്റ് കീപ്പര്‍. സഞ്ജുവിനൊപ്പം ഓപ്പണറായി പാകിസ്ഥാന്റെ സാഹിബ്‌സാദ ഫര്‍ഹാന്‍ ടീമിലെത്തി. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററാണ് അദ്ദേഹം. ഏഴ് മത്സരങ്ങളില്‍ നിന്ന് 383 റണ്‍സാണ് താരം നേടിയത്. ഒരു ലോകകപ്പില്‍ രണ്ട് സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരം എന്ന റെക്കോര്‍ഡും ഈ 29-കാരന്‍ സ്വന്തമാക്കിയിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിൽ കവർച്ച, സിസിടിവി ദൃശ്യങ്ങൾ കണ്ട് ഞെട്ടൽ, കുടുങ്ങിയത് അതേ ക്ഷേത്രത്തിൽ ജോലി ചെയ്ത പൂജാരി
വഴിയിലൂടെ പോകുന്ന നാട്ടുകാർക്ക് നേരെ കണ്ണുപൊട്ടുന്ന തെറി പതിവ്, സഹികെട്ട് പരാതി; ഒടുവിൽ ചികിത്സ നൽകാൻ സർക്കാർ തീരുമാനം