വീടിനു മുന്നിൽ രക്തക്കറ, കുറച്ചകലെ പോസ്റ്ററിൽ മൂടി മൃതദേഹം, അടിവസ്ത്രം മാത്രം; ഞെട്ടിച്ച് കോട്ടയത്തെ കൊലപാതകം

Published : Mar 05, 2023, 10:17 PM IST
വീടിനു മുന്നിൽ രക്തക്കറ, കുറച്ചകലെ പോസ്റ്ററിൽ മൂടി മൃതദേഹം, അടിവസ്ത്രം മാത്രം; ഞെട്ടിച്ച് കോട്ടയത്തെ കൊലപാതകം

Synopsis

ലാലുവിന്‍റെ വീടിനു മുന്നിൽ രക്തക്കറ കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. എന്നാൽ കുറച്ചകലെ മറ്റൊരു വീടിന് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്

കോട്ടയം: യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം തിരുവഞ്ചൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. തിരുവഞ്ചൂർ പോളചിറ ലക്ഷം വീട് കോളനിയിൽ നടന്ന കൊലപാതകത്തിൽ രണ്ടുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വന്നല്ലൂർകര കോളനി സ്വദേശിയായ ഷൈജു ആണ് കൊല്ലപ്പെട്ടത്. ഷൈജുവിന്‍റെ ശരീരത്തിൽ പല ഭാഗത്തും മുറിവുകളുണ്ട്. സംഭവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ലാലു, ഇയാളുടെ സുഹൃത്ത് സിബി എന്നിവരെ അയർക്കുന്നം പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

പൂരത്തിനിടെ നാട്ടുകാരുടെ വമ്പൻ ഗാനമേള, അനുമതിയില്ല! പൊലീസെത്തി; തർക്കം, കയ്യേറ്റം, കേസ്, 60 പേർ പൊല്ലാപ്പിലായി

ലാലുവിന്‍റെ വീടിനു മുന്നിൽ രക്തക്കറ കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. എന്നാൽ കുറച്ചകലെ മറ്റൊരു വീടിന് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്.  പോസ്റ്ററുകൾ കൊണ്ടു മൂടിയ നിലയിലായിരുന്നു ജഡം.  അടിവസ്ത്രം മാത്രമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. സ്വന്തം വീടിന് മുന്നിൽ കൃത്യം നടത്തിയ ശേഷം ശേഷം പ്രതി റോഡ് അരികിലെ മറ്റൊരു വീടിനു മുന്നിൽ ജഡം വലിച്ചുകൊണ്ടുവന്ന് ഇട്ടതാകാമെന്ന് പൊലീസ് കരുതുന്നത്.

ബി എസ് പി പ്രവർത്തകനായ ഷൈജു ഇന്നലെ രാത്രി പോസ്റ്റർ ഒട്ടിക്കാൻ ഇറങ്ങിയിരുന്നു. ഇതിനിടയിലാണ് കൊലപാതകം നടന്നത്. പോസ്റ്ററുകൾ കൊണ്ടു മൂടിയ നിലയിലായിരുന്നു ജഡമെങ്കിലും സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസിന്‍റെ നിഗമനം. ഇക്കാര്യം പൊലീസ് തന്നെ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബി എസ് പി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു.

അതേസമയം കോട്ടയത്ത് നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത കാഞ്ഞിരപ്പള്ളിയിൽ കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു എന്നതാണ്. കൂവപ്പള്ളി പട്ടിമറ്റം ഭാഗത്ത് ചാവടിയിൽ വീട്ടിൽ നൂഹ് മകൻ അൽത്താഫ് നൂഹ് എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താരമായി ആറാം ക്ലാസുകാരൻ മാനവ്, അസ്‌ഹലയുടെ നോവ് ചിരിയിലേക്ക് മാഞ്ഞു; സ്‌കൂളിൽ പ്രത്യേക അസംബ്ലിയിൽ കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി
വീട്ടുമുറ്റത്ത് നിന്ന് കാൽവഴുതി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ; രക്ഷിക്കാൻ ഇറങ്ങിയ യുവാവും കുടുങ്ങി; രണ്ട് പേരെയും രക്ഷിച്ചു