യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസ്; പ്രതികൾ കുറ്റക്കാരെന്ന് കോടതി

Published : May 05, 2025, 12:38 PM IST
യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസ്; പ്രതികൾ കുറ്റക്കാരെന്ന് കോടതി

Synopsis

മുട്ടമ്പലം സ്വദേശി വിനോദ് കുമാർ എന്ന കമ്മൽ വിനോദ്, ഭാര്യ കുഞ്ഞുമോൾ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കേസ് വിധി പറയാൻ മാറ്റി.  

കോട്ടയം: കോട്ടയം മാങ്ങാനത്ത് യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തള്ളിയ കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മുട്ടമ്പലം സ്വദേശി വിനോദ് കുമാർ എന്ന കമ്മൽ വിനോദ്, ഭാര്യ കുഞ്ഞുമോൾ എന്നിവരാണ് കേസിലെ പ്രതികൾ. കോട്ടയം ജില്ലാ സെഷൻസ് കോടതി കേസിൽ വിധി പറയാൻ മാറ്റി.  

2017 ഓഗസ്റ്റ് 23 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷ് ഫിലിപ്പിനെയാണ് പ്രതികൾ ചേർന്ന് കൊന്നത്. ഭാര്യയുടെ സഹായത്തോടെ മീനടത്തെ വാടക വീട്ടിൽ വിളിച്ചു വരുത്തി തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങൾ കഷണങ്ങളാക്കി ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജിംനേഷ്യത്തിന്റെ മറവിൽ രാസലഹരി കച്ചവടം എന്ന വാർത്തയിൽ ഫോട്ടോ മാറിയതിൽ ഖേദിക്കുന്നു
ഇല്ലത്തപ്പടിയില്‍ വീട്ടില്‍ കിണറിന്റെ വല പൊളിഞ്ഞു കിടക്കുന്നത് കണ്ട് വീട്ടുകാർ ചെന്ന് നോക്കി, കിണറ്റിനുള്ളിൽ കണ്ടെത്തിയത് പന്നിയുടെ ജഡം