കോവളം എംഎൽഎയുടെ കാർ ഡിവൈഡറിൽ ഇടിച്ച് കയറി; അപകടം ഇന്ന് പുലർച്ചെ, ഒരാൾക്ക് പരിക്ക്

Published : Feb 07, 2024, 10:44 AM IST
കോവളം എംഎൽഎയുടെ കാർ ഡിവൈഡറിൽ ഇടിച്ച് കയറി; അപകടം ഇന്ന് പുലർച്ചെ,  ഒരാൾക്ക് പരിക്ക്

Synopsis

ബാലരാമപുരത്തെ വീട്ടിൽ നിന്ന് എറണാകുളത്തേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടയിൽ ആണ് അപകടം.

തിരുവനന്തപുരം: കോവളം  എംഎൽഎ എം വിൻസെന്‍റ് സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് കയറി അപകടം. തിരുവനന്തപുരം - കളിയിക്കാവിള ദേശീയ പാതയിൽ  പ്രാവച്ചമ്പലത്ത് വച്ചാണ് അപകടം. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം നടന്നത്. ബാലരാമപുരത്തെ വീട്ടിൽ നിന്ന് എറണാകുളത്തേക്ക് പോകാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടയിൽ ആണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.

സ്‌കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ നിയന്ത്രണംവിട്ട് ഡിവൈഡറിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് നിഗമനം. അപകടത്തിൽ എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്ന ഷാജി എന്ന വ്യക്തിക്ക് പരിക്കേറ്റു. എംഎൽഎ തന്നെയാണ് 108 ആംബുലൻസ് വിളിച്ചുവരുത്തിയത്. തുടർന്ന് പരിക്ക് പറ്റിയ ഷാജിയെ 108 ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇദ്ദേഹത്തിന്‍റെ പരിക്ക് ഗുരുതരമല്ല. 

Read More : ഇരുമ്പ് വടികൊണ്ട് ഭർത്താവ് ഒറ്റയടി, രേഷ്മയുടെ തലയോട്ടി തകർന്നു; ഇനിയും ലക്ഷങ്ങൾ വേണം, സുമനസുകളുടെ സഹായം വേണം

PREV
click me!

Recommended Stories

പൊടിപൊടിക്കുന്ന തെരഞ്ഞെടുപ്പ് -ക്രിസ്മസ് പുതുവത്സരാഘോഷം; കാട് കയറി പരിശോധിച്ച് എക്സൈസ് സംഘം, രണ്ടാഴ്ച്ചക്കിടെ നശിപ്പിച്ചത് 3797 കഞ്ചാവ് ചെടികൾ
പ്രായമൊക്കെ വെറും നമ്പർ അല്ലേ! വയസ് 72, കമ്മ്യൂണിസ്റ്റ്, തൊണ്ട പൊട്ടി വിളിച്ച് മെഗാഫോണിൽ ഇടത് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച് ശിവകരൻ